നീസ് ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്
പാരീസ്: 84 പേരുടെ മരണത്തിനിടയാക്കിയ നീസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്ത്. ഐസിസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാക് ഇന്‍സ്റ്റഗ്രാമാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുന്നത്.
ടുണീഷ്യ- ഫ്രഞ്ച് പൗരത്വമുള്ള മുഹമ്മദ് ലഹൂജി ബോലെല്‍ എന്ന 31കാരനാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ഈ യുവാവ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മൂന്നരലക്ഷത്തോളം ജനസംഖ്യയുള്ള കടലോര നഗരമായ നീസ് ആഡംബര റിസോര്‍ട്ടുകളുടെ നഗരം കൂടിയാണ്.

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബാസ്റ്റില്ലെ ദിനത്തില്‍ തെക്കന്‍ ഫ്രാന്‍സില്‍ വെടിക്കെട്ട് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമി ട്രക്ക് ഇടിച്ചുകയറ്റിയത്. കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിലും ഐസിസായിരുന്നു.












Click it and Unblock the Notifications