ജിഹാദി ജോണിന് പകരക്കാരന്‍ എത്തി, മുഖം മൂടിയില്ലാത്ത കൊടുംക്രൂരന്‍
ദമാസ്‌ക്കസ്: വിദേശികളായ തടവുകാരെ ഉള്‍പ്പടെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോകളിലൂടെ കുപ്രസിദ്ധനായ ഐസിസ് ഭീകരന്‍ ജിഹാദി ജോണിന് പകരക്കാരന്‍ എത്തിയോ. ഐസിസ് പുറത്ത് വിട്ട കൊലപാതക വീഡിയോയിലാണ് മുഖം മറയ്ക്കാത്ത റഷ്യന്‍ ഭാഷ സംസാരിയ്ക്കുന്ന പുതിയ ആരാച്ചാര്‍ ജിഹാദിയുള്ളത്.
റഷ്യന്‍ ചാരനെ കൊല്ലുന്ന വീഡിയോയിലാണ് ജിഹാദി ജോണിന്റെ പകരക്കാരന്‍ പ്രത്യക്ഷപ്പെടുന്നത്. അമേരിയ്ക്കയുടെ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു. വീഡിയോയില്‍ റഷ്യയെ അതിരൂക്ഷമായി വിമര്‍ശിയ്ക്കുകയും മോസ്‌ക്കോയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ആരാച്ചാര്‍.

കൊല്ലുന്നു
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച യുവാവിനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോയാണ് ഐസിസ് പുറത്ത് വിട്ടത്. കൊലപാതക വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ജിഹാദി ജോണിന് പകരം പുതിയ ആരാച്ചാരാണ് ഈ വീഡിയോയില്‍ ഉള്ളത്.

എട്ട് മിനിട്ട്
എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. റഷ്യന്‍ ഭാഷയില്‍ വഌഡിമിര്‍ പുടിനെ കൊലയാളി വെല്ലുവിളിയ്ക്കുന്നുണ്ട്. റഷ്യന്‍ യുവാവാകട്ടേ ആറ് മനിട്ടോളം കുറ്റ സമ്മതം നടത്തുന്നുണ്ട്.

മുഖം മൂടിയില്ല
കൊലയാളി മുഖം മൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും ഈ വീഡിയോയ്ക്ക് ഉണ്ട്

റഷ്യ തിരിച്ചടി നേരിടും
ഐസിസിനെ ആക്രമിയ്ക്കുന്നതിനും ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നതിനും റഷ്യ തിരിച്ചടി നേരിടുമെന്ന് കൊലയാളി ഭീഷണിപ്പെടുത്തുന്നു.












Click it and Unblock the Notifications