കൊല്ലപ്പെട്ടത് ബാഗ്ദാദിയല്ല, ഐസിസിലെ രണ്ടാമന്...
ബെയ്റൂട്ട്: ഐസിസ് തലവന്‍ അബൂബക്കര്‍ ബ്ഗാദാദി അമേരിയ്ക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് ഇനി സ്ഥാനമില്ല. ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഐസിസ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിന് ബാഗ്ദാദിയെ പോലെ തന്നെ പ്രധാനപ്പെട്ട ഒരാള്‍...
ഐസിസിന്റെ നേതാക്കളില്‍ രണ്ടാമനായ അബു മുതാസ് അല്‍ ഖുറൈഷിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാഗ്ദാദിയുടെ വാഹ്ന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അല്ലെന്ന് മാത്രം.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ അമേരിയ്ക്ക നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുതാസ് കൊല്ലപ്പെട്ടത്. ആഗസ്ത് 18 നായിരുന്നു ആക്രമണം. 22 ന് അമേരിയ്ക്ക മരണം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഐസിസ് വക്താവും ആ മരണം സ്ഥിരീകരിയ്ക്കുകയാണ്.

അബു മുഹമ്മദ് അല്‍ അദനാനി
ഐസിസിന്റെ വക്താവായ അബു മുഹമ്മദ് അല്‍ അദ്നാനിയാണ് ഇപ്പോള്‍ അബു മുതാസിന്റെ മരണം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഐസിസ് അനുകൂല വെബ്സൈറ്റില്‍ ഓഡിയോ സന്ദശമായിട്ടാണ് ഇത് പുറത്ത് വിട്ടിരിയ്ക്കുന്നത്.

അമേരിയ്ക്ക് സന്തോഷിയ്ക്കണ്ട
അബു മുതാസിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ അമേരിയ്ക്ക് സന്തോഷിയ്ക്കുകയാണ്. അത് വലിയ വിജയമാണെന്നാണ് അവര്‍ ധരിച്ചുവച്ചിരിയ്ക്കുന്നത്. എന്നാല്‍ അമേരിയ്ക്കയെ നശിപ്പിയ്ക്കാന്‍ ഒരുപാട് നായകരെ പിറകില്‍ വിട്ടാണ് അബു മുതാസ് മരിച്ചത് എന്നാണ് അദ്നാനി പറയുന്നത്.

അബു മുതാസ് മാത്രമല്ല
ഓഗസ്റ്റ് മാസത്തില്‍ നടന്ന ആക്രമണത്തില്‍ അബു മുതാസ് മാത്രല്ല കൊല്ലപ്പെട്ടത്. ഐസിസിന്റെ മാധ്യമ വിഭാഗത്തിന്റെ നേതാവ് അബു അബ്ദുള്ളയും കൊല്ലപ്പെട്ടിരുന്നു.

ബാഗ്ദാദിയുടെ വംലകൈ
അബൂബക്കര്‍ അല്‍ ബാദ്ഗാദിയുടെ വലംകൈ ആയിരുന്നു കൊല്ലപ്പെട്ട അബു മുതാസ്. ഐസിസിന്റെ ഭരണസമിതി അംഗം.

ബാഗ്ദാദി സുരക്ഷിതന്‍
കഴിഞ്ഞ ദിവസം ഐസിസിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ഇറാഖി സൈന്യം നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി മരിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാഹനത്തില്‍ ബാഗ്ദാദി ഉണ്ടായിരുന്നില്ലെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications