കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ടത് ബാഗ്ദാദിയല്ല, ഐസിസിലെ രണ്ടാമന്‍...

Google Oneindia Malayalam News

ബെയ്‌റൂട്ട്: ഐസിസ് തലവന്‍ അബൂബക്കര്‍ ബ്ഗാദാദി അമേരിയ്ക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് ഇനി സ്ഥാനമില്ല. ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഐസിസ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിന് ബാഗ്ദാദിയെ പോലെ തന്നെ പ്രധാനപ്പെട്ട ഒരാള്‍...

ഐസിസിന്റെ നേതാക്കളില്‍ രണ്ടാമനായ അബു മുതാസ് അല്‍ ഖുറൈഷിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാഗ്ദാദിയുടെ വാഹ്ന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അല്ലെന്ന് മാത്രം.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ അമേരിയ്ക്ക നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുതാസ് കൊല്ലപ്പെട്ടത്. ആഗസ്ത് 18 നായിരുന്നു ആക്രമണം. 22 ന് അമേരിയ്ക്ക മരണം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഐസിസ് വക്താവും ആ മരണം സ്ഥിരീകരിയ്ക്കുകയാണ്.

അബു മുഹമ്മദ് അല്‍ അദനാനി

അബു മുഹമ്മദ് അല്‍ അദനാനി

ഐസിസിന്റെ വക്താവായ അബു മുഹമ്മദ് അല്‍ അദ്‌നാനിയാണ് ഇപ്പോള്‍ അബു മുതാസിന്റെ മരണം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഐസിസ് അനുകൂല വെബ്‌സൈറ്റില്‍ ഓഡിയോ സന്ദശമായിട്ടാണ് ഇത് പുറത്ത് വിട്ടിരിയ്ക്കുന്നത്.

അമേരിയ്ക്ക് സന്തോഷിയ്ക്കണ്ട

അമേരിയ്ക്ക് സന്തോഷിയ്ക്കണ്ട

അബു മുതാസിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ അമേരിയ്ക്ക് സന്തോഷിയ്ക്കുകയാണ്. അത് വലിയ വിജയമാണെന്നാണ് അവര്‍ ധരിച്ചുവച്ചിരിയ്ക്കുന്നത്. എന്നാല്‍ അമേരിയ്ക്കയെ നശിപ്പിയ്ക്കാന്‍ ഒരുപാട് നായകരെ പിറകില്‍ വിട്ടാണ് അബു മുതാസ് മരിച്ചത് എന്നാണ് അദ്‌നാനി പറയുന്നത്.

അബു മുതാസ് മാത്രമല്ല

അബു മുതാസ് മാത്രമല്ല

ഓഗസ്റ്റ് മാസത്തില്‍ നടന്ന ആക്രമണത്തില്‍ അബു മുതാസ് മാത്രല്ല കൊല്ലപ്പെട്ടത്. ഐസിസിന്റെ മാധ്യമ വിഭാഗത്തിന്റെ നേതാവ് അബു അബ്ദുള്ളയും കൊല്ലപ്പെട്ടിരുന്നു.

ബാഗ്ദാദിയുടെ വംലകൈ

ബാഗ്ദാദിയുടെ വംലകൈ

അബൂബക്കര്‍ അല്‍ ബാദ്ഗാദിയുടെ വലംകൈ ആയിരുന്നു കൊല്ലപ്പെട്ട അബു മുതാസ്. ഐസിസിന്റെ ഭരണസമിതി അംഗം.

ബാഗ്ദാദി സുരക്ഷിതന്‍

ബാഗ്ദാദി സുരക്ഷിതന്‍

കഴിഞ്ഞ ദിവസം ഐസിസിന്റെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ഇറാഖി സൈന്യം നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി മരിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാഹനത്തില്‍ ബാഗ്ദാദി ഉണ്ടായിരുന്നില്ലെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

English summary
The Islamic State group's spokesman confirmed on Tuesday the killing of the jihadist organization's second in command in a US air strike earlier this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X