കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ് ഭീകരരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി

ഐ.എസ് ഭീകരരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: മൗസില്‍ അടക്കം വടക്കന്‍ ഇറാഖിലെ സുരക്ഷിത താവളങ്ങള്‍ നഷ്ടമായതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നെട്ടോട്ടത്തിലാണ് ഐ.എസ് ഭീകരരെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ഇറാഖ് സന്ദര്‍ശനം നടത്തിയ അദ്ദേഹം ഇറാഖി നേതാക്കളുമായും യു.എസ് സൈനിക പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

ഇറാഖും സിറിയയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ഭീകരര്‍ക്ക് ഇപ്പോള്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. ഈ പ്രദേശം അവരുടെ അവസാനത്തെ താവളമാണ്. ഇറാഖിന്റെയും സിറിയയുടെയും സൈന്യങ്ങള്‍ ഇരുഭാഗത്ത് നിന്നും ഇവരെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഭീകരരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

18-1453111108-isis-26-1503721730.jpg -Properties

അതേസമയം അത്രവേഗം അവരെ തുടച്ചുനീക്കാനാവുക എളുപ്പമല്ലെന്നും അതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും പ്രതിരോധ സെക്രട്ടറി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സൈനികരുടെ പിന്തുണയോടെയാണ് ഇറാഖിലെ സുപ്രധാന നഗരമായ മൗസിലില്‍ നിന്ന് ഐ.എസ് ഭീകരരെ ഇറാഖി സൈന്യം തുരത്തിയത്. ഇറാഖിലെ അവസാന കേന്ദ്രമായ താല്‍ അഫാറിലെ ഏതാനും ജില്ലകള്‍ ഇതിനകം അവരില്‍ നിന്ന് മോചിപ്പിക്കാനും സാധിച്ചു. സിറിയയിലാവട്ടെ, റഷ്യയുടെ പിന്തുണയോടെയാണ് ഐ.എസിനെതിരേ സൈന്യം പോരാട്ടം നടത്തുന്നത്.

ലബ്‌നാന്‍ അതിര്‍ത്തിയില്‍ സൈന്യവും ഹിസ്ബുല്ല വിഭാഗവും ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. ബഹുമുഖമായ ഈ പോരാട്ടത്തെ എത്രകാലം ചെറുത്തുനില്‍ക്കാന്‍ ഐ.എസ്സിനാവും എന്നു മാത്രമാണ് ഇനി കണ്ടറിയേണ്ടത്. 2013 മുതല്‍ ഇറാഖിന്റെയും സിറിയയുടെയും സുപ്രധാന ഭാഗങ്ങള്‍ നിയന്ത്രിച്ചിരുന്ന ഭീകരരെ ഒരു ചെറുപ്രദേശത്ത് മാത്രം ഒതുക്കാനായതിനാല്‍ പുറത്തുനിന്നുള്ള ആയുധങ്ങളുള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. ഇത് അവരുടെ പതനം വേഗത്തിലാക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

English summary
isis days are numbered says mattis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X