സംഗീതം കേട്ടതിന് പതിനഞ്ചുകാരനെ ഐസിസ് തലയറുത്തു കൊന്നു
മൊസൂള്‍: ഐസിസിന്റെ ക്രൂരത ഇപ്പൊഴും ജനങ്ങളെ ഞെട്ടിക്കുകയാണ്. ഇറാഖിലെ മൊസൂളിലാണ് ഐസിസിന്റെ ക്രൂരത വീണ്ടും അരങ്ങേറിയിരിക്കുന്നത്. പാശ്ചാത്യ സംഗീതം കേട്ടതിന് പതിനഞ്ചുകാരനെ ഐസിസ് തലയറുത്തു കൊന്നു. അയ്ഹാം ഹുസൈന്‍ എന്ന പതിനഞ്ചുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സിഡിയില്‍ പാശ്ചാത്യ സംഗീതം കേട്ടതിനാണ് തീവ്രവാദികള്‍ അയ്ഹാം ഹുസൈനെ പിടികൂടിയത്. പരസ്യമായി വിചാരണ ചെയ്തതിനുശേഷമാണ് പതിനഞ്ചുകാരനെ കൊന്നത്. പിതാവിന്റെ കടയിലിരുന്ന് പോപ്പ് സംഗീതം കേള്‍ക്കുന്നതിനിടെയാണ് അയ്ഹാം ഹുസൈനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്.

വടക്കന്‍ മോസൂളിലാണ് അയ്ഹാം ഹുസൈന്‍ താമസിക്കുന്നത്. തലയറുത്തു കൊന്നശേഷം മൃതദേഹം തീവ്രവാദികള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കാറുകളിലും പരിപാടികളിലും കടകളിലും പാട്ട് വെയ്ക്കുന്നതും മറ്റും ഐസിസ് നിരോധിച്ചതാണ്.
നിരോധനം അംഗീകരിക്കാതെ പാട്ട് കേട്ടതിനാണ് പതിനഞ്ചുകാരനെ ക്രൂരമായി കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.












Click it and Unblock the Notifications