പേടിച്ച് കരയാന്‍ പോലും മറന്ന നിമിഷത്തില്‍ നിന്ന് യസീദി 'ലൈംഗിക അടിമകള്‍' മോചിതരായി
മൊസൂള്‍: കൂട്ടക്കൊല ചെയ്യപ്പെടുമെന്ന് കരുതിയ നിമിഷങ്ങള്‍....കുഞ്ഞുങ്ങള്‍ പോലും പേടിച്ച് കരയാന്‍ മറന്ന നിമിഷങ്ങള്‍ . ഒടുവില്‍ അവര്‍ ആ 200 യസീദികളും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി . ഐസിസിന്റെ തടവിലായിരുന്ന 40 കുട്ടികള്‍ അടക്കമുള്ള യസീദി തടവുകാരെ മോചിപ്പിച്ചു .
ഷിയ സൈനികരാണ് യസീദികളെ മോചിപ്പിച്ചത് . സംഘത്തില്‍ ഏറെയും സ്ത്രീകളായിരുന്നു. പലതരം ചൂഷണങ്ങള്‍ക്ക് വിധേയവരായിരുന്നു ഏറെയും . വളരെ മോശമായ ആരോഗ്യസ്ഥിതിയാണ് ഇവരില്‍ മിക്കവരുടേതും . മതപരിവര്‍ത്തനത്തിനും , ലൈംഗിക, മാനസിക പീഡനത്തിനും ഇരയായവരായിരുന്നു സ്ത്രീകള്‍ .

വടക്ക് പടിഞ്ഞാറന്‍ ഇറാഖിലെ സിന്‍ജാറില്‍ നിന്നും 216 യസീദികളെ കഴിഞ്ഞ വര്‍ഷമാണ് ഐസിസുകാര്‍ തട്ടിക്കൊണ്ട് പോയത് . ഒരു മിനിബസിലാണ് തടവുകാരെ കിര്‍കുക്കിലെത്തച്ചത്. തങ്ങളെ തലവെട്ടി കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ് തടവുകാര്‍ കരുതിയത് .
എന്നാല്‍ സൈനിക നീക്കത്തിന്റെ ഭാഗമായാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ വൈകിയാണ് അറിഞ്ഞത് . അതേസമയം പരിക്കേറ്റ ഐസിസുകാരെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ച 10 ഡോക്ടര്‍മാരെ ഐസിസുകാര്‍ വെടിവച്ച് കൊന്നു. വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടു .












Click it and Unblock the Notifications