ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചു; ഐസിസ് 19 യുവതികളെ വധിച്ചു
ബഗ്ദാദ് : ഇറാഖില്‍ ഐസിസ് ഭീകരര്‍ 19 യുവതികളെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭീകരരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവരെ വധിച്ചതെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ കുര്‍ദ്ദിഷ് വിഭാഗങ്ങളുടെ വാര്‍ത്ത ഏജന്‍സികളും ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുവതികളെ വധിക്കാന്‍ കാരണം
ലൈംഗിക ജിഹാദിന്റെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതികളെ വധിച്ചതെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് പറഞ്ഞു

തട്ടിക്കൊണ്ടുപോയി
ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ 2014 ജൂണിലാണ് 19 യുവതികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയത്.

വീട്ടു തടങ്കലില്‍
മതവിരുദ്ധരായി ഐഎസ് പ്രഖ്യാപിച്ച ഇവരെ വീടുകളില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് തടങ്കലില്‍ വെക്കുകയായിരുന്നുവെത്രെ

ഈ യുവതികള്‍ ആരാണെന്നോ?
യസീദികളോ ക്രിസ്ത്യാനികളോ ആണ് ഈ യുവതികളെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

വില്‍പന
ഐഎസുകാര്‍ പിടികൂടുന്ന യസീദി, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വെക്കാറുണ്ടത്രെ

വില പേശുന്നത്
ഓരോരുത്തരുടെയും സൗന്ദര്യത്തിനും പ്രായത്തിനുമനുസരിച്ച് വിലയില്‍ വ്യത്യാസം വരും.

ഒരാള്‍ക്ക് ലഭിക്കുക
പ്രായം കുറഞ്ഞ കുട്ടികള്‍ക്കാണ് വില കൂടുതല്‍ ലഭിക്കുന്നത്. ചിലപ്പോള്‍ ഒരാളെ തന്നെ ആറുപേര്‍ക്കൊക്കെ വില്‍ക്കാറുണ്ടെന്നും യുഎന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.












Click it and Unblock the Notifications