പാല്‍മിറയോട് ഐസിസിനെന്താ ഇത്ര വിരോധം? മുതിര്‍ന്ന പുരാവസ്തു പണ്ഡിതനെ തലയറുത്ത് കൊന്നു
ദമാസ്‌കസ്: ചരിത്ര സ്മാരകങ്ങളോട് ഐസിസിനുള്ള വിരോധം പ്രസിദ്ധമാണല്ലോ. പാല്‍മിറ പിടിച്ചെടുത്ത ഐസിസ് നടത്തിയ കൂട്ടക്കൊലകളും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ പാല്‍മിറയിലെ മുതിര്‍ന്ന ഗവേഷകനും പുരാവസ്തു പണ്ഡിതനുമായ ഖാലിദ് അസാദിനെ (82) തലവെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ മാമൂണ്‍ അബ്ദുള്‍ കരീം അറിയിച്ചു. പാല്‍മിറ തകര്‍ത്ത യസമയത്താണ് ഖാലിദ് ആസിദിനെ ബന്ദിയാക്കിയത്. തലയറുത്താണ് ഐസിസ് പുരാവസ്തു ഗവേഷകനെ കൊന്നത് .

വിരോധം
ചരിത്ര സ്മാരകങ്ങളോട് ഐസിസിനുള്ള വിരോധം പ്രസിദ്ധമാണ്

ബന്ദിയാക്കിയ
ബന്ദിയാക്കിയ പാല്‍മിറയിലെ മുതിര്‍ന്ന ഗവേഷകനും പുരാവസ്തു പണ്ഡിതനുമായ ഖാലിദ് അസാദിനെ (82) തലവെട്ടി കൊല്ലുകയായിരുന്നു ഐസിസ്

അരനൂറ്റാണ്ടിലേറെ
അരനൂറ്റാണ്ടിലേറെ പാല്‍മിറയില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ മൃതദേഹം പാല്‍മിറയിലെ പ്രധാന ചത്വരത്തിലാണ് കാണപ്പെട്ടത്

പരസ്യമായി
അദ്ദേഹത്തെ പരസ്യമായി തലവെട്ടിക്കൊല്ലുകയായിരുന്നത്രേ.












Click it and Unblock the Notifications