ഐസിസിന്റെ ക്രൂരതകള്‍ പുറംലോകത്തെത്തിച്ചയാളെ അവര്‍ കൊന്നു
ദമാസ്‌കസ്: ഐസിസ് എന്ന ആഗോള ഭീകര സംഘടനയുടെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന ക്രൂരതകള്‍ പുറത്ത കൊണ്ടുവരാന്‍ സഹായിച്ച വ്യക്തിയെ അവര്‍ ക്രൂരമായി വധിച്ചു. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. ഐസിസ് തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
ഐസിസിന്റെ ക്രൂരതകള്‍ പുറത്ത് കൊണ്ടുവന്നിരുന്ന മീഡിയ ഗ്രൂപ്പ് ആയ റാഖ ഈസ് ബീയിംഗ് സ്ലോട്ടേഡ് സൈലന്റ്‌ലി(ആര്‍ബിഎസ്എസ്)യ്ക്ക് വേണ്ടിയാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ബിഎസ്എസ് തന്നെ ഇദ്ദേഹത്തിന്റെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ പതിവ് രീതി തന്നെയാണ് ഐസിസ് ഇവിടേയും സ്വീകരിച്ചത്. ഓറഞ്ച് നിറത്തിലുള്ള കുപ്പായം അണിയിച്ച്, മുഖം മൂടിയ്‌ക്കെട്ടിയാണ് വധശിക്ഷ നടപ്പാക്കിയത്. ചാരവൃത്തി ആരോപിച്ചാണ് കൊല.
ഐസിസിന്റെ സ്വാധീന മേഖലകളില്‍ രഹസ്യമായാണ് ആര്‍ബിഎസ്എസ് പ്രവര്‍ത്തകര്‍ വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കൊല്ലപ്പെട്ടയാള്‍ ഒരു കര്‍ഷകന്‍ ആയിരുന്നു. ഐസിസിന്റെ നിയമാവലി പ്രകാരം ചാരപ്രവര്‍ത്തനത്തിന് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയില്ല.












Click it and Unblock the Notifications