കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയെ ഐസിസ് വധശിക്ഷയ്ക്ക് ഇരയാക്കി, ശിക്ഷയുടെ കാരണം അറിയണോ?

Google Oneindia Malayalam News

മൊസൂള്‍: ഐസിസ് ഭീകരര്‍ മാധ്യമ പ്രവര്‍ത്തയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊസൂള്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകയെയാണ് ഐസിസ് ചാരവൃത്തി ആരോപിച്ച് കൊലപ്പെടുത്തിയത്. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടറായ സുഹ അഹമ്മദ് റാദിയാണ് കൊല്ലപ്പെട്ടത്.

മൊസൂളിലെ സുഹയുടെ വീട്ടിലെത്തിയാണ് ഐസിസ് ഭീകരര്‍ അവരെ പിടികൂടിയത്. വധശിക്ഷയ്ക്ക് വിധേയായാക്കിയ ശേഷം സുഹയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഐസിസ് അധീന പ്രദേശങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ISIS

സുഹ ഐസിസിന്റെ തടവിലായിട്ട് എത്ര കാലമായി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഷരിയ കോടതിയാണ് ചാരവൃത്തിയ്ക്ക് സുഹയ്ക്ക് വധശിക്ഷ വിധിച്ചത്. അല്‍ ദാക്കിയില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ ഏത് തരത്തിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് വ്യക്തമല്ല. ജൂണ്‍ 2014 മുുതല്‍ ഇതുവരെ ഏകദേശം 14 മാധ്യമപ്രവര്‍ത്തകരെയാണ് ഐസിസ് മൊസൂളില്‍ കൊലപ്പെടുത്തിയത്. ഇതിന് പുറമെ വിദേശികളായ മാധ്യമപ്രവര്‍ത്തകരും ഐസിസിന്റെ കൊലക്കത്തിയ്ക്ക് ഇരയായിട്ടുണ്ട്.

English summary
The media watchdog the Iraqi Journalists Syndicate (IJS) reported on Monday the execution by the Islamic State, or ISIS, of a journalist in the occupied city of Mosul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X