കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാരെ കൊല്ലാന്‍ ഐസിസിന് പൈശാചിക രീതികള്‍, മുക്കിക്കൊല്ലും, ബോംബിട്ട് കൊല്ലും

Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് ഭീകരര്‍ തലയറുത്ത് വധശിക്ഷ നടപ്പാക്കുന്നതും ജീവനോടെ തീയിട്ട് കൊല്ലുന്നതുമൊക്കെ വാര്‍ത്തയായിരുന്നു. എന്നാല്‍ കൊടുംക്രൂരതയിലേയ്ക്ക് നീങ്ങുന്ന ഭീകരര്‍ വധശിക്ഷയ്ക്കായി പൈശാചിക രീതികള്‍ പരീക്ഷിയ്ക്കുകയാണ്. കാറിനുള്ളില്‍ സ്‌ഫോടകവസ്തു വച്ച് ആളുകളെ വധശിക്ഷയ്ക്ക് ഇരയാക്കുക, മുക്കി കൊല്ലുക എന്ന് വേണ്ട കൊടുംക്രൂരമായ രീതികളിലാണ് ഐസിസ്, തടവുകാരെ കൊല്ലുന്നത്. ഇതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാഖിലെ നിനേവേഹില്‍ 15 തടവുകാരെ വധശിക്ഷയ്ക്ക് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചൊവ്വാഴ്ച ഐസിസ് പുറത്ത് വിട്ടത്. മൂന്ന് രീതിയില്‍ വധശിക്ഷ നടപ്പാക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഏഴര മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ISIS Murder

മൂന്ന് തടവുകാരെ വിജനമായ മരുഭൂമിയില്‍ ഒരു കാറിനുള്ളില്‍ വിലങ്ങ് കൊണ്ട് ബന്ധിച്ചിരിയ്ക്കുന്നു. കാറിലേയ്ക്ക് ബോംബെറിഞ്ഞാണ് വധശിക്ഷ നടപ്പാക്കുന്നത്. കാറ് കത്തുന്ന് വീഡിയോയില്‍ ദൃശ്യമാണ്. മരണത്തിന് മുന്‍പ് തടവുകാര്‍ അലറിക്കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

അഞ്ച് തടവുകാരെ ഒരു ഇരുമ്പ് കൂട്ടില്‍ അടച്ച് നീന്തല്‍കുളത്തില്‍ മുക്കി കൊല്ലുന്നതാണ് വീഡിയോ. വെള്ളത്തിലേയ്ക്ക് ഇരുമ്പ് കൂട് താഴ്ത്ത ശേഷം ഏറെ നേരം കഴിഞ്ഞ് കൂട് ഉയര്‍ത്തുമ്പോള്‍ അഞ്ച് തടവുകാരും മരിച്ച് കഴിഞ്ഞിരുന്നു. കഴുത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ചാണ് തടവുകാരെ കൊല്ലുന്നത്.

English summary
Drowning, explosive beheading, RPG execution ISIS new techniques of taking lives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X