കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസ്സുകാരിയെ ഐസിസ് വനിതകള്‍ തല്ലി കൊന്നു; കുട്ടി മരിച്ചത് ചോര വാര്‍ന്ന്, ഐസിസ് ക്രൂരത ഇങ്ങനെയും..

സ്ത്രീകള്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്നത് ഇവിടെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലംഘിട്ടതിന്റെ പേരിലാണ് പെണ്‍കൂട്ടിയ ക്രൂരമായി കൊലപ്പെടുത്തിയത്.

  • By Akshay
Google Oneindia Malayalam News

മൊസൂള്‍: ഇറാഖിലെ മൊസൂളിലുള്ള പത്ത് വയസ്സുകാരിയെ ഐസിസ് വനിത ബ്രിഗേഡുകള്‍ തല്ലി കൊന്നു. വീട് ശുചിയാക്കുന്നതിനിടെ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങിയെ കുട്ടിയെയാണ് മൂര്‍ച്ചയുള്ള നീണ്ടു കൂര്‍ത്ത ആയുധം ഉപയോഗിച്ച് തല്ലി കൊന്നത്. ഫാറ്റെന്‍ എന്നാണ് മരിച്ച പെണ്‍കുട്ടിയുടെ പേര്. ഐസിസ് വനിത സദാചാര പോലീസുകാരുടെ ക്രൂകതള്‍ ഞെട്ടിക്കുന്നതാണെന്നാണ് ഈ സംഭവത്തോടെ വെളിപ്പെടുന്നത്.

സ്ത്രീകള്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങുന്നത് ഇവിടെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഈ വിലക്ക് ലംഘിട്ടതിന്റെ പേരിലാണ് പെണ്‍കൂട്ടിയ ക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ഇസ്ലാമിക നിയമപ്രകാരമാണ് ഐസിസ് മൊസൂളിലെ സദാചാരം നിയന്ത്രിക്കുന്നത്.

 സദാചാര പോലീസ്

സദാചാര പോലീസ്

പെണ്‍കുട്ടിയോ അല്ലെങ്കില്‍ അല്ലെങ്കില്‍ അമ്മയോ കടുത്ത ശിക്ഷ അനുഭവിക്കണമെന്ന് സദാചാര പോലീസായ ഹിസ്ബാഹ് പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന അമ്മ കുട്ടിയെ ശിക്ഷ അനുഭവിക്കാന്‍ തള്ളിവിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 മര്‍ദ്ദനം

മര്‍ദ്ദനം

ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനമേറ്റ് വന്‍ തോതില്‍ രക്തം വാര്‍ന്നിട്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

 ക്രൂര മര്‍ദ്ദനം

ക്രൂര മര്‍ദ്ദനം

ക്രൂരമായ മര്‍ദ്ദനങ്ങളായിരുന്നു സദാചാര പോലീസ് പെണ്‍കുട്ടിക്ക് നേരെ അഴിച്ചു വിട്ടത്. പെണ്‍കുട്ടിയെ മുപ്പതിലധികം തവണ തല്ലിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.

 ഇര

ഇര

ചെറിയ പെണ്‍കുട്ടികളെ ഇറാഖിലെ ഐസിസ് സദാചാര പോലീസ് കൂടുതലായി ലക്ഷ്യമിടുന്നുണഅടെന്നാണ് റിപ്പോര്‍ട്ട്.

English summary
The tragic child, named locally Faten, was punished after she stepped over the threshold of her home while cleaning, according to reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X