Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മൃഗീയമായി

ഡമാസ്‌കസസ്: ഭീകര സംഘടന ഐസിസ് സ്ത്രീകളെ പീഡിപ്പിക്കുന്നത് അതിക്രൂരമായാണെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ ഒരു ഡോക്ടര്‍ 'റാഖ ഇസ് ബീയിംഗ് സ്ലോട്ടേര്‍ഡ് സൈലന്റ്‌ലി' എന്ന സന്നദ്ധ സംഘടനയക്ക് നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഡോക്ടറുടെ വെളിപ്പെടുത്തലുകളിലെ ക്രൂരതകള്‍ സമാനതകളില്ലാത്തതാണ്.

ഇസ്ലാമിനുവേണ്ടി യുദ്ധം നടത്തുന്നവര്‍ എന്ന് പറയുമ്പോഴും അതിഭീകരമായിയാണ് അവര്‍ സ്ത്രീകളോട് പെരുമാറുന്നതെന്ന് ഡോക്ടര്‍ പറയുന്നു. സ്ത്രീകളെ മാത്രമല്ല ചെറിയ കുട്ടികളെയും തോക്കിന്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഐസിസ് ഇരയാക്കുകയാണ്. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി പല മാര്‍ഗങ്ങളും ഇവര്‍ ഉപയോഗിച്ചുവരുന്നുണ്ട്.

isis-about-to-kill-a-woman

വയാഗ്ര പോലുള്ള ഉത്തേജന മരുന്നുകള്‍ കഴിച്ചാണ് സ്ത്രീപീഡനം. ഭാര്യമാര്‍ക്കും ലൈംഗിക അടിമകള്‍ക്കും കാമോദ്ദീപകങ്ങളായ അടിവസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. എത്ര പണം വേണമെങ്കിലും ഇതിനായി ചെലവഴിക്കാന്‍ അവര്‍ തയ്യാറാണ്. ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളുടെ നില പരിതാപകരമാണെന്നും ഡോക്ടര്‍ പറയുന്നു.

തീവ്രവാദികളെ ഭയന്ന് ഇപ്പോള്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകളുണ്ട്. മാതാപിതാക്കള്‍ക്ക് പണം നല്‍കി ഭാര്യമാരാക്കി പീഡിപ്പിക്കുന്നവരും കുറവല്ല. കന്യകമാരിലും കുട്ടികളിലുമാണ് ഭീകരരുടെ പീഡനം കൂടുതല്‍ നടക്കുന്നതെന്നും ഡോക്ടര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+