കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തീവ്രവാദികള്‍ക്ക് എബോള ബാധിച്ചെന്ന് റിപ്പോര്‍ട്ട്

  • By Gokul
Google Oneindia Malayalam News

ഇറാഖിലും സിറയയിലും ഇസ്ലാമിക് രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിസ് തീവ്രവാദികള്‍ക്ക് മാരകമായ എബോള രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐസിസിന്റെ അധീനപ്രദേശമായ മൊസൂളിലെ ആശുപത്രിയില്‍ എബോള രോഗ ലക്ഷണവുമായി തീവ്രവാദികളെത്തിയിട്ടുണ്ടെന്ന് പറയുന്നു.

എബോള ബാധിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഐസിസിലേക്ക് ചേരാനെത്തിയവരാണ് രോഗം തീവ്രവാദ ക്യാമ്പുകളിലെത്തിച്ചിട്ടുണ്ടാകുകയെന്ന് കരുതുന്നു. രോഗത്തിന് ശരിയായ ചികിത്സ നല്‍കാനോ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാനോ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരില്ലാത്തതിനാല്‍ രോഗം വ്യാപകമായി പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

isis-flag

ഐക്യരാഷ്ട്രസഭയെയോ മറ്റ് സംഘടനകളെയോ ഐസിസ് അനുകൂല മേഖലകളിലേക്ക് കടക്കാന്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രോഗതീവ്രത എത്രമാത്രമുണ്ടെന്ന് മനസിലാക്കുക പ്രയാസകരമാണ്. പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാന്‍ മടിച്ച ഡോക്ടര്‍മാരെ ഐസിസ് വെടിവെച്ചു കൊലപ്പെടുത്തിയതായുള്ള വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

രോഗം പടരാതിരിക്കാന്‍ രോഗികളെ കൊന്നൊടുക്കി സുരക്ഷ തേടാനാണ് ഐസിസിന്റെ തലവന്മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീവ്രവാദികള്‍ക്കിടയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ഐസിസിന്റെ നിലനില്‍പ്പിനുതന്നെ എബോള വില്ലനായേക്കും. അതേസമയം, സാധാരണക്കാരിലേക്ക് രോഗം പടരാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

English summary
ISIS fighters 'have contracted Ebola' in Iraq's Mosul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X