ഐസിസ് നാല് പേരെ ജീവനോടെ കെട്ടിത്തൂക്കി ചുട്ടുക്കൊന്നു, വീഡിയോ പുറത്ത്
ബാഗ്ദാദ്: ഐസിസിന്റെ ക്രൂരത വീണ്ടും, നാലുപേരെ ജീവനോടെ കെട്ടിത്തൂക്കി ചുട്ടുക്കൊന്നു. ഇറാഖില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. കയ്യും കാലും ചങ്ങല കൊണ്ട് കെട്ടിയശേഷം കെട്ടിത്തൂക്കി ചുട്ടുക്കൊല്ലുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഐസിസിന്റെ ഇത്തരത്തിലുള്ള ക്രൂരത ഇതാദ്യമല്ലല്ലോ.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടതെന്നാണ് സൂചന. ഐസിസിന്റെ തടങ്കലിലായിരുന്ന ഷിയാ തടവുകാരെയാണ് കൊന്നത്. ഷിയാ വിഭാഗക്കാര്‍ ഐസിസിനെതിരെ തിരിഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഐസിസിനെക്കുറിച്ച് ചാരവൃത്തി നടത്തി എന്ന് ആരോപിച്ചതിനാണ് ഷിയാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്.

ഇത് പ്രതികാരത്തിനുള്ള സമയമാണെന്നാണ് വീഡിയോയിലൂടെ ഭീകരന്‍ പറയുന്നത്. ഇവര്‍ ഞങ്ങളെ ആക്രമിച്ചു, അതുകൊണ്ട് ഇവരെ ഞങ്ങള്‍ ആക്രമിക്കുന്നു എന്നാണ് വിഡോയോയില്‍ പറഞ്ഞിരിക്കുന്നത്.
ഷിയാ വിഭാഗക്കാര്‍ ഐസിസ് ഭീകരന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്ന് കൈ വാളുകൊണ്ട് അറുത്തെടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷിയാക്കളുടെ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് തലകീഴായി തൂക്കിയിട്ട ശേഷം തീകൊളുത്തി കൊന്നിരിക്കുന്നത്.












Click it and Unblock the Notifications