Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറച്ചിക്കത്തി കൊണ്ട് ഐസിസ് വെട്ടിമുറിയ്ക്കുന്നത് മനുഷ്യനെ, ദൃശ്യങ്ങള്‍ കാണൂ

റാഖ: മോഷണക്കുറ്റത്തിന് യുവാവിന്റെ ഇടത് കൈപ്പത്തി ഇറച്ചികത്തി കൊണ്ട് വെട്ടി മാറ്റി വീണ്ടും ഐസിസ് ക്രൂരത. മോഷണക്കുറ്റത്തിന്റെ ശിക്ഷയായിട്ടാണ് യുവാവിന്റെ കൈപ്പത്തി മുറിച്ചത്. ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഐസിസ് പുറത്ത് വിട്ടത്.

സിറിയയിലെ റാഖയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 25 വയസ് പ്രായം തോന്നിയ്ക്കുന്ന യുവാവിന്‍റെ കൈപ്പത്തിയാണ് മുറിച്ചത്. ശരിയത്ത് നിയമം അനുസരിച്ചാണ് ശിക്ഷ. ദൃശ്യങ്ങള്‍ കാണൂ...

 മോഷണകുറ്റം

മോഷണകുറ്റം

ആള്‍ക്കൂട്ടത്തിനിടയിലൂടെ 25 വയസുള്ള യുവാവിനെ ഐസിസുകാര്‍ വലിച്ചിഴച്ച് കൊണ്ട് വരുന്നു. മോഷണക്കുറ്റമാണ് യുവാവിന് മേല്‍ ആരോപിയ്ക്കുന്നത്. തുടര്‍ന്ന് ഇയാളെ താടിവച്ച പുരോഹിതന് മുന്നില്‍ നിര്‍ത്തുന്നു.

പുരോഹിതന്‍റെ വിധി

പുരോഹിതന്‍റെ വിധി

മത പുരോഹിതന്‍ കൈ വെട്ടാന്‍ ഉത്തരവിടുന്നു. തുടര്‍ന്ന് ജനമധ്യത്തില്‍ വച്ച് യുവാവിന്റെ കണ്ണ് കെട്ടുന്നു. കണ്ണ് കെട്ടുന്നതിന് മുന്‍പ് ഭയന്ന് വിറച്ച യുവാവിന്റെ മുഖം വീഡിയോയില്‍ വ്യക്തമായി കാണിയ്ക്കുന്നതായി മിററര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറച്ചി കത്തി

ഇറച്ചി കത്തി

കണ്ണ് കെട്ടിയ ശേഷം ഇറച്ചികത്തി കൊണ്ട് യുവാവിന്റെ ഇടത് കൈപ്പത്തി വെട്ടിമാറ്റുന്നു. തുടര്‍ന്ന് യുവാവിന്റെ കൈയ്യിലെ മുറിവില്‍ മരുന്ന് വച്ച് കെട്ടുന്നു.

ചാരവൃത്തി

ചാരവൃത്തി

റാഖയിലാണ് ശിക്ഷ നടപ്പാക്കിയത്. ആലേപ്പോയില്‍ വച്ച് ചാരവൃത്തി ആരോപിച്ച് യുവാവിനെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങളും ഐസിസ് പുറത്ത് വിട്ടിട്ടുണ്ട്. വളരെ അടുത്ത് നിന്ന് തലയില്‍ പലതവണ വെടിയുതിര്‍ക്കുന്നതാണ് വീഡിയോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+