ഐസിസിന്റെ കമ്പ്യൂട്ടര്‍ ഹാക്കര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
സിറിയ: ഐസിസിന്റെ കമ്പ്യൂട്ടര്‍ ഹാക്കറായ ജുനൈദ് ഹുസൈന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐസിസിന്റെ ഓണ്‍ലൈന്‍ യുദ്ധത്തിന്റെ മാസ്റ്റര്‍ മൈന്‍ഡായിരുന്നു ബര്‍മിംഗ്ഹാം സ്വദേശിയായ ഇയാള്‍
ഐസിസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കും ജിഹാദി ജോണിനും തൊട്ടുപിന്നിലായിരുന്നു ഇയാളുടെ സ്ഥാനം. ഇസ്ലാം മതം സ്വീകരിച്ച ഇയാള്‍ സിറിയയിലേക്ക് പോവുകയായിരുന്നു.

ജുനൈദ് ഹുസൈന്‍ എവിടെയാണുളളത് എന്നതിന്റെ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക അക്രമം നടത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലഭിച്ച വിവരങ്ങള്‍ ശരിയാണോയെന്ന് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ഐസിസിന്റെ ഹിറ്റ് ലിസ്റ്റിലുളള സൈനികരുടെ വിലാസവും ഫോട്ടോയും സംഘടിപ്പിച്ച് നല്‍കുന്നതില്‍ ഹുസൈന്‍ വലിയ പങ്ക് വഹിച്ചിരുന്നതായാണ് അമേരിക്ക കരുതുന്നത്.
2013 ജൂലൈയിലാണ് ഇയാള്‍ സിറിയയിലേക്ക് പലായനം ചെയ്തത്. അന്ന് മുതല്‍ ഇയാള്‍ സൈബര്‍ ഖാലിഫൈറ്റിന് നേതൃത്വം നല്‍കി വരുന്നു. അലിയാസ് അബു ഹുസൈന്‍ അല്‍ ബ്രിട്ടാനിയുടെ കീഴിലാണ് ഇയാള്‍ പ്രവര്‍ത്തനം നടത്തി വന്നത്. ടോണിബ്ലയറിന്റെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചതിന് ഒരിക്കല്‍ ഇയാള്‍ തടവ് അനുഭവിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications