Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന് സാമ്പത്തിക പ്രതിസന്ധി? ശമ്പളം വെട്ടിക്കുറച്ചു, അടിത്തറ ഇളകിയതിന് പിന്നിലെ പ്രധാന കാരണം..

സനാ: ഭീകര സംഘടനയായ ഐസിസിന് നല്‍കിവരുന്ന ശമ്പളം വെട്ടിക്കുറച്ചു. ഭീകര സംഘടനയുടെ വരുമാന സ്രോതസ്സുകളിലെ വരവ് ഗണ്യമായി കുറഞ്ഞതോടുകൂടിയാണ് ഭീകരരുടെ വരുമാനം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. യു എസിന്റെ ആക്രമണം തുടരുന്നതിനാലാണ് വരുമാന മാര്‍ഗത്തില്‍ ഗണ്യമായ കുറവു വന്നത്. യുഎസ് സഖ്യ കക്ഷികളും ചേര്‍ന്നാണ് ഐസിസിന്റെ എണ്ണപ്പാടങ്ങളും മറ്റ് വരുമാന സ്രോതസ്സുകളും തകര്‍ത്തത്. അടുത്തിടെ ഐസിസിന്റെ കറന്‍സി സൂക്ഷിച്ച കെട്ടിടങ്ങളും യു എസ് തകര്‍ത്തിരുന്നു. ഇതില്‍ എത്ര കറന്‍സിയാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല.

ഐസിസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ രേഖകളാണ് യു എസിന് ലഭിച്ചത്. ചില കാരണങ്ങളാല്‍ വേതനം കുറയ്ക്കുകയാണെന്നാണ് രേഖയില്‍ നല്‍കിയിരിക്കുന്നത്. ഐസിസില്‍ ഏതു സ്ഥാനം വഹിക്കുന്നവരായാലും വേതനം കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഇളവുണ്ടാകില്ലെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

വരുമാനം വെട്ടികുറച്ചു

വരുമാനം വെട്ടികുറച്ചു

ഭീകര സംഘടനയായ ഐസിസിന് നല്‍കിവരുന്ന ശന്പളം വെട്ടികുറച്ചു. ഭീകര സംഘടനയുടെ വരുമാന സ്രോതസ്സുകളിലെ വരവ് ഗണ്യമായി കുറഞ്ഞതോടുകൂടിയാണ് ഭീകരരുടെ വരുമാനം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

യു എസിന്റെ തിരിച്ചടി

യു എസിന്റെ തിരിച്ചടി

യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഭീകര സംഘടനയുടെ വരുമാന സ്‌ത്രോതസ്സ് കുറഞ്ഞത്. ഓപ്പറേഷന്‍ ടൈഡല്‍ വേവ് 2 എന്നു പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെയാണ് യു എസിന്റെ തിരിച്ചടി.

എണ്ണപ്പാടം തകര്‍ത്തത്

എണ്ണപ്പാടം തകര്‍ത്തത്

യുഎസ് സഖ്യ കക്ഷികളും ചേര്‍ന്നാണ് ഐസിസിന്റെ എണ്ണപ്പാടങ്ങളും മറ്റ് വരുമാന സ്രോതസ്സുകളും തകര്‍ത്തത്. അടുത്തിടെ ഐസിസിന്റെ കറന്‍സി സൂക്ഷിച്ച കെട്ടിടങ്ങളും യു എസ് തകര്‍ത്തിരുന്നു. ഇതില്‍ എത്ര കറന്‍സിയാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല.

ഓപ്പറേഷന്റെ ഫലം

ഓപ്പറേഷന്റെ ഫലം

യു എസിന്റെ ഈ ആക്രമണത്തിലൂടെ ഐസിസിന്റെ തകര്‍ച്ചെയെയാണ് ലക്ഷ്യമിടുന്നത്. ഐസിസിന്റെ ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച ഓപ്പറേഷനില്‍ ഫലം കാണുന്നുണ്ടെന്ന് യു എസ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രേഖകള്‍

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രേഖകള്‍

സിറിയയില്‍ ഐസിസ് അധീനതയിലുള്ള നഗരമായ റാഖയില്‍ നിന്ന് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് ഭീകര സംഘടന സാമ്പത്തിക പ്രതിസന്ധി അഭിമുഖീരിക്കുന്നതായി സൂചനകല്‍ ലഭിച്ചത്.

വേതനം കുറയ്ക്കുന്നു

വേതനം കുറയ്ക്കുന്നു

ഐസിസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെതാണ് രേഖകള്‍. ഈ രേഖകളാണ് യു എസിന് ലഭിച്ചത്. ചില കാരണങ്ങളാല്‍ വേതനം കുറയ്ക്കുകയാണെന്നാണ് രേഖയില്‍ നല്‍കിയിരിക്കുന്നത്. ഐസിസില്‍ ഏതു സ്ഥാനം വഹിക്കുന്നവരായാലും വേതനം കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഇളവുണ്ടാകില്ലെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+