ഐസിസ് വിട്ടയച്ച ഒമ്പതുവയസ്സുകാരി ഗര്‍ഭിണി
തിക്രിത്: ഐസിസ് എന്നാല്‍ ക്രൂരതയുടെ പര്യായമാണെന്ന് ഇനി എവിടേയും പറയേണ്ട ആവശ്യമില്ല. ഇറാഖിലും സിറിയയിലും അവര്‍ കാണിക്കുന്ന അതിക്രമങ്ങള്‍ അതിന് ഉദാഹരണമാണ്.
ഇറാഖില്‍ അവര്‍ യസീദികളോട് കാണിച്ച ക്രൂരതകള്‍ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴും യസീദി സ്ത്രീകളെ അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോചിപ്പിക്കപ്പെട്ട യസീദി സ്ത്രീകള്‍ അവരുടെ ദുരിതാനുഭവങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞു.

പിഞ്ചു പെണ്‍കുട്ടികളെ പോലും മതത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്ന ഭീകരര്‍ വെറുതെ വിടുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം സ്വതന്ത്രരാക്കപ്പെട്ട യസീദി സ്ത്രീകളില്‍ ഒരു ഒമ്പത് വയസ്സുകാരിയും ഉണ്ട്. അവര്‍ ഗര്‍ഭിണിയാണ്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ തട്ടിക്കൊണ്ട് പോകപ്പെട്ട 40,000 ല്‍പരം സ്ത്രീകളില്‍ പെട്ടതാണ് ഈ കുട്ടി. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണിപ്പോള് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസവിച്ചാല്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടത്തിലാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കുര്‍ദ് സേനയക്കാണ് ഭീകരര്‍ സ്ത്രീകളെ കൈമാറിയത്. അപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നത്രെ മിക്കവരും. ഇവരുടെ കൂട്ടത്തില്‍ ക്രൂരപീഡനങ്ങള്‍ ഏല്‍ക്കാത്ത ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications