കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐസിസ് ഏതാണ്ട് തീര്‍ന്നു... റഷ്യയുടെ വമ്പ്!!!

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ ഐസിസ് ഇപ്പോള്‍ ഏതാണ്ട് നിഷ്‌ക്രിയമായ അവസ്ഥയില്‍ എത്തിയിരിയ്ക്കുന്നു. കാരണം റഷ്യ കഴിഞ്ഞ രണ്ട് ആഴ്ചയായി നടത്തുന്ന അതി ശക്തമായ ആക്രമണങ്ങള്‍ തന്നെ.

ഐസിസ് തീവ്രവാദികളെ ഒന്നൊഴിയാതെ കൊന്ന് തീര്‍ക്കുകയായിരുന്നില്ല റഷ്യ ചെയ്തത്. യുദ്ധത്തില്‍ അമേരിയ്ക്കയ്ക്ക് ഉപയോഗിയ്ക്കാന്‍ കഴിയാതെ പോയ തന്ത്രം വളരെ വിദഗ്ധമായി ഉപയോഗിയ്ക്കുകയായിരുന്നു.

എങ്ങനെ ശത്രുക്കളെ നിഷ്‌ക്രിയരാക്കാം എന്നതിന് റഷ്യയുടെ കൈയ്യില്‍ ഉഗ്രന്‍ പദ്ധതിയുണ്ടായിരുന്നു. എന്തായിരുന്നു ആ പദ്ധതി....

സപ്ലൈ തകര്‍ത്തു

സപ്ലൈ തകര്‍ത്തു

ഐസിസ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ആയുധങ്ങള്‍ എത്തിയ്ക്കുന്ന ശൃംഘല റഷ്യ വ്യോമാക്രമണത്തിലൂടെ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞു എന്നാണ് അവകാശപ്പെടുന്നത്.

ആയുധശാലകള്‍

ആയുധശാലകള്‍

ഐസിസിന്റെ ആയുധശാലകള്‍ ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ വ്യോമാക്രമണങ്ങള്‍ അധികവും. ഇപ്പോള്‍ ആവശ്യത്തിന് ആയുധങ്ങളില്ലാതെ യുദ്ധ മുന്നണിയില്‍ കഷ്ടപ്പെടുകയാണ് തീവ്രവാദികള്‍.

വാഹനങ്ങള്‍

വാഹനങ്ങള്‍

ഐസിസിന്റെ യുദ്ധ വാഹനങ്ങളും യാത്രാ വാഹനങ്ങളും ലക്ഷ്യംവച്ച് നടത്തിയ വ്യോമാക്രമണങ്ങളും വന്‍ വിജയമായിരുന്നു. ഇപ്പോള്‍ തീവ്രവാദികള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങാനോ ആയുധങ്ങള്‍ എത്തിയ്ക്കാനോ സാധ്യമല്ലാത്ത അവസ്ഥയാണ്.

പരിശീലന കേന്ദ്രങ്ങള്‍

പരിശീലന കേന്ദ്രങ്ങള്‍

ജിഹാദികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ തിരഞ്ഞ് പിടിച്ചാണ് റഷ്യ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്.

ആലെപ്പോ

ആലെപ്പോ

ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ആലെപ്പോ പ്രവിശ്യ. ഇവിടെ റഷ്യയുടെ ശക്തമായ വ്യോമാക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ ഹാമ, ഇഡ്‌ലിഡ്, ലടാക്കിയ, ദേര്‍ എസ് സുര്‍ തുടങ്ങിയ പ്രവിശ്യകളിലും വ്യോമാക്രമണം തുടരുകയാണ്.

24 മണിക്കൂര്‍, 40 ആക്രമണം

24 മണിക്കൂര്‍, 40 ആക്രമണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഐസിസിന്റെ നാല്‍പത് കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന് കണക്കൊന്നും ഇല്ല.

ഇന്ധനവും നശിപ്പിയ്ക്കുന്നു

ഇന്ധനവും നശിപ്പിയ്ക്കുന്നു

ഐസിസിന്റെ ഇന്ധന ശേഖരവും റഷ്യ നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലേയും സിറിയയിലേയും പല എണ്ണപ്പാടങ്ങളും ഇപ്പോള്‍ ഐസിസിന്റെ കൈയ്യിലാണ്.

അമേരിയ്ക്കയുടെ നിസ്സഹകരണം

അമേരിയ്ക്കയുടെ നിസ്സഹകരണം

ഇത്രനാളും സിറിയയില്‍ ഐസിസിനെതിരെ പോരാടിയിരുന്ന അമേരിയ്ക്ക റഷ്യയ്ക്ക് ഒരു സഹായവും നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഐസിസിന്റെ കേന്ദ്രങ്ങളെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറണം എന്ന് റഷ്യ ആവശ്യപ്പെട്ടപ്പോള്‍ അതിന് അമേരിയ്ക്ക് തയ്യാറായില്ല.

അമേരിയ്ക്കന്‍ ആയുധങ്ങള്‍

അമേരിയ്ക്കന്‍ ആയുധങ്ങള്‍

അമേരിയ്ക്ക ഇപ്പോള്‍ സിറിയയില്‍ ആക്രമണങ്ങളൊന്നും നടത്തുന്നില്ല. പകരം അവിടത്തെ ഐസിസ് ഒഴികെയുള്ള വിമതര്‍ക്ക് ആയുധങ്ങളാണ് നല്‍കുന്നത്. ഈ ആയുധങ്ങള്‍ ഐസിസിന്റെ കൈയ്യില്‍ എത്തുമോ എന്നും ഭയക്കേണ്ടതുണ്ട്.

റഷ്യയെ വിമര്‍ശിയ്ക്കാന്‍

റഷ്യയെ വിമര്‍ശിയ്ക്കാന്‍

എന്നാല്‍ റഷ്യ നടത്തുന്ന യുദ്ധത്തെ വിമര്‍ശിയ്ക്കാന്‍ അമേരിയ്ക്ക തന്നെയാണ് മുന്‍പന്തിയിലുള്ളത്. സിറിയയിലെ വിമതരെയാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആക്ഷേപം.

English summary
End of ISIS? Terror group 'on verge of defeat' as Russian jets cut off arms supplies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X