2 ഗ്രാമങ്ങളിലെ യുവാക്കളെ കൂട്ടത്തോടെ ഐസിസുകാര്‍ തട്ടിക്കൊണ്ട് പോയി
ബാഗ്ദാദ്: ഐസിസ് പതാക കത്തിച്ചതിന് വടക്കന്‍ ഇറാഖിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നും യുവാക്കളെ കൂട്ടത്തോടെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി. ഐസിസ് സ്വാധീന ഗ്രാമങ്ങളായ അല്‍ ഷാര്‍ജ, ഘരീബ് എന്നിവിടങ്ങളില്‍ നിന്നാണ് യുവാക്കളെ തട്ടിക്കൊണ്ട് പോയത്. ഈ രണ്ട് ഗ്രാമങ്ങളില്‍ നിന്നും ഇതുവരെ 170 യുവാക്കളെയാണ് ഐസിസ് പിടിച്ചുകൊണ്ട് പോയത്.
വടക്കന്‍ ഇറാഖിലെ കിര്‍കൂക്ക് പ്രവിശ്യയിലാണ് അല്‍ ഷാര്‍ജ, ഘരീബ് എന്നീ ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ ഐസിസുകാര്‍ക്ക് സ്വാധീനമുള്ള മേഖലയാണ്. ഐസിസുകാര്‍ സ്ഥാപിച്ചിരുന്ന രണ്ട് പതാകകള്‍ കത്തിച്ചതിനാണ് യുവാക്കളെ കൂട്ടത്തോടെ പിടിച്ച് കൊണ്ട് പോയത്. 30 ഓളം വാഹനങ്ങളിലെത്തിയാണ് യുവാക്കളെ കൊണ്ട് പോയത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകകരുടെ കോടതിയും ജയിലുമൊക്കെ സ്ഥിതിചെയ്യുന്ന ഹവീജയിലേയ്ക്കാണ് യുവാക്കളെ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ഇവരെ കൂട്ടക്കൊല ചെയ്യുകയോ ക്രൂര പീഡനങ്ങള്‍ക്ക് വിധേയേരാക്കുകയോ ചെയ്യുമെന്ന ഭീതിയിലാണ് ഗ്രാമീണര്‍. തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും ഉയരാതിരിയ്ക്കാനാണ് ഐസിസുകാര്‍ ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്നത്. ആദ്യമായിട്ടല്ല ഐസിസുകാര്‍ യുവാക്കളെയും സ്ത്രീകളേയും കൂട്ടത്തോടെ പിടിച്ച് കൊണ്ട് പോകുന്നത്. തിക്രീത്തില്‍ സുന്നി ഗോത്രക്കാര്‍ക്കിടയില്‍ നിന്നും അമ്പതോളം പേരെ 2014 നവംബറില്‍ ഐസിസുകാര്‍ തട്ടിക്കൊണ്ടുപോയിരുന്നു. താല്‍ അലിയില്‍ നിന്നും 50 യുവാക്കളെയും ഐസിസുകാര്‍ 2014 സെപ്റ്റംബറില്‍ പിടിച്ച്‌കൊണ്ട് പോയിരുന്നു.












Click it and Unblock the Notifications