കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയുമായി ഐസിസ്: വിധവകളെ വിട്ടുനല്‍കിയില്ലെങ്കില്‍ ബന്ദികളായ സൈനികരെ വധിക്കുമെന്ന്

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: സൈനിക നീക്കങ്ങള്‍ക്കിടെ പിടിയിലായ ഐ.എസ് വിധവകളെ വിട്ടയച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയ ആറ് ഇറാഖ് സൈനികരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി. അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഭീഷണി സന്ദേശമടങ്ങിയ വീഡിയോ പുറത്തുവിട്ടത്. പിടിയിലായ ആറുപേര്‍ക്കു പിന്നില്‍ റൈഫിളുകളുമായി നില്‍ക്കുന്ന രണ്ടു പേരുടെ ദൃശ്യങ്ങളടങ്ങിയതാണ് വീഡിയോ. പിടിയിലായ ഇറാഖ് സൈനികരുടെ മുഖത്ത് സാരമായ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത പതാക ബാക്ക്ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുമുണ്ട്.

സംഭവത്തെ കുറിച്ച് ഇറാഖ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. ഇറാഖ് പോലിസുകാരും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസ് എന്നിവയില്‍ പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഐ.എസ് ബന്ദികളാക്കിയിരിക്കുന്നത്. തങ്ങള്‍ ഐ.എസ് കസ്റ്റഡിയിലാണെന്നും മൂന്ന് ദിവസത്തിനകം ഇറാഖിന്റെ കൈയിലുള്ള ഐ.എസ് വിധവകളെ മോചിപ്പിച്ചിട്ടില്ലെങ്കില്‍ ഇവര്‍ തങ്ങളെ വധിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനോടും അന്‍ബാര്‍ പ്രവിശ്യാ ഭരണകൂടത്തോടും അപേക്ഷിക്കുന്നതായി വീഡിയോവില്‍ ബന്ദികളിലൊരാള്‍ പറയുന്നുമുണ്ട്.

isis-

ഇറാഖിന്റെ മൂന്നിലൊരുഭാഗത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന ഐ.എസ് സൈന്യത്തെ അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷമാണ് ഇറാഖ് പരാജയപ്പെടുത്തിയത്. സൈനിക നടപടിയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അയല്‍ രാജ്യമായ സിറിയയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. സൈനിക നടപടിയെ തുടര്‍ന്ന് ഐ.എസ്സുകാരുടെ നിരവധി ഭാര്യമാരെ ഇറാഖ് സൈന്യം പിടികൂടിയിരുന്നു. ഇവര്‍ ഇപ്പോള്‍ ഇറാഖില്‍ കോടതി നടപടികള്‍ നേരിടുകയാണ്.

സിറിയന്‍ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരരാണ് ഇപ്പോള്‍ ഇറാഖില്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖ് പ്രദേശത്ത് നടക്കുന്ന സ്‌ഫോടനങ്ങള്‍, വെടിവയ്പ്പുകള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവയ്ക്കു പിന്നില്‍ ഇവരുടെ കരങ്ങളാണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
ISIS kidnaps six iraqi security persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X