ചാരപ്രവര്‍ത്തി ആരോപണം ഐസിസ് 3 യുവാക്കളുടെ തല വെട്ടി
ബാഗ്ദാദ്: ഐസിസിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല. വളരെ മൃഗീയമായാണ് ഇവര്‍ ശികഷകള്‍ നടപ്പാക്കുന്നത്. സര്‍ക്കാരിനുവേണ്ടി ചാരപ്രവര്‍ത്തി ചെയ്‌തെന്ന് ആരോപിച്ച് ഐസിസ് ഇറാഖില്‍ മൂന്നു യുവാക്കളെ തല വെട്ടി.
തെക്കു പടിഞ്ഞാറന്‍ ഇറാഖിലെ നിനേവിയ പ്രവശ്യയില്‍ ജിഹാദികള്‍ യുവാക്കളുടെ തലവെട്ടുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ആരോപണ വിധേയരായ യുവാക്കളെ കണ്ണുകെട്ടിയ ശേഷം പൊതു നിരത്തില്‍ മുട്ടില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്
.

യുവാക്കള്‍ക്ക് സമീപം ആയുധ ധാരികളായ രണ്ട് ജിഹാദികള്‍ കാവല്‍ നില്‍ക്കുണ്ട്.മുഖംമറച്ച മറ്റൊരു ജിഹാദി യുവാക്കള്‍ ചെയ്ത കുറ്റം ഉറക്കെ വായിക്കുയും തുടര്‍ന്ന് യുവാക്കളെ പൊതുജന മധ്യത്തില്‍ തലവെട്ടുകയുമാണ്
അന്വേഷണങ്ങളോ വിചാരണകളോ ഇല്ലാതെയാണ് ഐ.എസ്. ശിക്ഷ നടപ്പാക്കുന്നത്. പൊതുവെ തല വെട്ടി ശിക്ഷ നടപ്പാക്കുന്നതും ഐ.എസിന്റെ രീതിയാണ്.












Click it and Unblock the Notifications