വിവാഹത്തിന് സമ്മതമല്ല,ഭീകരന്‍ 150യുവതികളെ കൊന്നു
ബാഗ്ദാദ്: വിവാഹത്തിന് വിസമ്മതിച്ച യുവതികളെ നരഭോചികളായ ഭീകരര്‍ കൊന്നു തള്ളി. ഒന്നോ രണ്ടോ യുവതികളെ അല്ല. 150ഓളം സ്ത്രീകളെ ആണ് അബു അനസ് അല്‍ ലിബി എന്ന ഭീകരന്‍ വധിച്ചത്. ഇതില്‍ പെണ്‍കുട്ടികളും ഗര്‍ഭിണിയായ സ്ത്രീകളും ഉള്‍പ്പെടും എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. ഇവരെ നരഭോചികള്‍ എന്നു വിശേഷിപ്പിച്ചാല്‍ മതിയോ. അതിലും വലിയ വാക്കുകള്‍ ഒന്നും കിട്ടിയില്ല.
ഐസിസ് പ്രമാണമനുസരിച്ചുള്ള വിശുദ്ധ വിവാഹത്തിന് തയ്യാറാവാത്ത സ്ത്രീകളെയാണ് നീചന്‍ കൊന്നൊടുക്കിയത്. ഇറാഖ് മനുഷ്യാവകാശ മന്ത്രാലയം ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. പശ്ചിമ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലാണ് ഈ കൂട്ടക്കൊല നടന്നത്. ഇവരെ കൊന്നതിനുശേഷം ഫലൂജയില്‍ കൂട്ടത്തോടെ കുഴിച്ചു മൂടുകയായിരുന്നു.

പശ്ചിമ അന്‍ബര്‍ പ്രദേശത്ത് കഴിഞ്ഞ മാസം 50 പുരുഷന്മാരെ ഭീകരര്‍ നിരത്തി നിര്‍ത്തി വെടിവച്ചു കൊന്നിരുന്നു. മനുഷ്യരെ അത്രയ്ക്കും വിലയില്ലാത്ത വസ്തുവായിട്ടാണോ ഇവര്‍ കാണുന്നത്. ഒരു ബലൂണ്‍ പൊട്ടുന്ന പോലെയാണ് ഓരോ ജീവനും ഇവിടെ മരിച്ചു വീഴുന്നത്.
വിവാഹം എന്നതായിരുന്നില്ല ഇവിടെ പരാമര്‍ശിക്കേണ്ടത്, ലൈംഗികമായി വഴങ്ങിയില്ല എന്നതാണ് ഇതിനുള്ളിലെ സത്യം. സ്ത്രീകളെ പിടികൂടി അടിമകളാക്കി ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണ് ഐസിസ് ഭീകരര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications