ഐസിസ് തലവന്‍ അബുബക്കര്‍ അല്‍ബാഗ്ദാദിക്ക് ആക്രമണത്തില്‍ ഗുരുതര പരിക്ക്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ബ്രട്ടീഷ് പത്രമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം പുറത്തുവിട്ടത്.
പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഐ.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഇറാഖിലെ ഒരു വ്യക്തിയില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായും ബഗ്ദാദിയുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നത്, എന്നാല്‍ പിന്നിട് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു. ഐഎസിന്റെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഇതില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തു
പരിക്കേറ്റതിനെ തുടര്‍ന്ന് ബാഗ്ദാദി ഐ.എസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായും താന്‍ മരിക്കുകയാണെങ്കില്‍ സംഘടനക്ക് പുതിയ നേതാവിനെ കണ്ടത്തൊനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications