• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൊസ്യൂള്‍ പിടിച്ചാല്‍ ഐസിസ് തീരും.. ബാഗ്ദാദി അവിടെയുണ്ട്... സൈന്യം മുന്നോട്ട്, കനത്ത പോരാട്ടം

  • By Desk

മൊസ്യൂള്‍: മൊസ്യൂള്‍ നഗരം ഐസിസില്‍ നിന്ന് പിടിച്ചെടുക്കുന്നതിന് വേണ്ടിയുള്ള യുദ്ധം തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളും ഇറാഖി സൈന്യം സ്വതന്ത്രമാക്കിക്കഴിഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം മറ്റൊന്നാണ്.

ഐസിസ് തലവനവും അവരുടെ ഖലീഫയും ആയ അബൂബക്കര്‍ ബാഗ്ദാദി ഇപ്പോഴും മൊസ്യൂള്‍ നഗരത്തില്‍ തന്നെ ഉണ്ട് എന്നതാണത്. പരിക്കേറ്റ ജിഹാദികളെ രക്ഷപ്പെടാന്‍ നേരത്തെ അനുവദിച്ചിരുന്നെങ്കിലും ബാഗ്ദാദി നഗരം വിട്ട് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഗ്ദാി രക്ഷപ്പെടുന്നതിന് മുമ്പ് നഗരം പിടിച്ചെടുത്താല്‍ ഐസിസിന്റെ തുടര്‍നീക്കങ്ങളും പ്രതിരോധിക്കാന്‍ ആകുമെന്ന് ഉറപ്പാണ്. അനേകം ആക്രമണങ്ങളും ഒടുവില്‍ ഭക്ഷ്യ വിഷബാധയും ഏറ്റ് തളര്‍ന്ന അവസ്ഥയിലാണ് ബാഗ്ദാദി ഇപ്പോഴുള്ളത്.

ബാഗ്ദാദി

ബാഗ്ദാദി

ഐസിസിന്റെ തലവനാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഇയാള്‍ ഒരു ഇസ്രായേല്‍ ചാകരനാണെന്ന് പലരും ആരോപണം ഉന്നയിക്കുന്നുണ്ട്. എങ്കിലും ഐസിസ് പ്രഖ്യാപിച്ച ഇസ്ലാമിക ഖിലാഫത്തിന്റെ ഖലീഫയാണ് ഇയാള്‍.

മൊസ്യൂളില്‍

മൊസ്യൂളില്‍

അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇപ്പോഴും മൊസ്യൂളില്‍ തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖി സൈന്യം ഇപ്പോള്‍ ലക്ഷ്യമിടുന്നതില്‍ പ്രധാനപ്പെട്ട കാര്യം ബാഗ്ദാദി തന്നെയാണ്.

 അവശനാണ്

അവശനാണ്

ഒരുപാട് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട് ബാഗ്ദാദിക്ക്. പലതവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ബാഗ്ദാദിയെ വധിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബോംബ് മേക്കര്‍

ബോംബ് മേക്കര്‍

ഐസിസിന്റെ ബോംബ് മേക്കര്‍ എന്നറിയപ്പെടുന്ന ആളാണ് ഫൗസി അലി നുയ്‌മേ... അയാള്‍ക്കൊപ്പം മൊസ്യൂളില്‍ ഇപ്പോഴും ബാഗ്ദാദിയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.

ശക്തമായ വെടിവപ്പ്

ശക്തമായ വെടിവപ്പ്

മൊസ്യൂള്‍ പിടിച്ചെടുക്കാന്‍ സൈന്യം അതി ശക്തമായ നീക്കം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍നിരയിലുണ്ടായിരുന്നു ഐസിസ് ഭീകകരെ സൈന്യം ഖുറാഖോഷിലേക്ക് തള്ളി നീക്കിയതായാണ് വിവരം.

പാതിയും മോചിപ്പിച്ചു

പാതിയും മോചിപ്പിച്ചു

മൊസ്യൂളിനോട് ചേര്‍ന്നുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഖുറാഖോഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രദേശം ഐസിസിന്റെ കൈവശം ആയിരുന്നു. രണ്ട് ദിവസത്തെ യുദ്ധം കൊണ്ട് ഖുറാഖോഷിന്റെ പാതിയും മോചിപ്പിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.

മൈലുകള്‍ മാത്രം

മൈലുകള്‍ മാത്രം

ഇനി മൊസ്യൂള്‍ നഗത്തിലേക്ക് സൈന്യം പ്രവേശിക്കാന്‍ മൈലുകളുടെ ദൂരം മാത്രമേയുള്ള എന്നമാണ് സൈനിക വക്താവ് അറിയിച്ചത്. മൂന്ന് നാല് മൈലുകള്‍ കൂടി നീങ്ങിയാല്‍ മൊസ്യൂള്‍ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ എത്താനാകും.

എത്ര പേര്‍

എത്ര പേര്‍

യുദ്ധം തുടങ്ങി രണ്ട് ദിവസം പിന്നിടുന്നതിനിടെ 50 ഐസിസ് ഭീകരരെ കൊല്ലാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 25 സൈനികര്‍ക്ക് പരിക്കേറ്റു.

കാര്‍ ബോംബുകള്‍

കാര്‍ ബോംബുകള്‍

കാര്‍ ബോംബുകള്‍ കൊണ്ടാണ് ഐസിസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ചാവേറുകള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചുകയറി സൈന്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇതിനെ ഫലപ്രദമായി തടയാന്‍ സൈന്യത്തിന് കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ അബ്‌സി

അല്‍ അബ്‌സി

മൊസ്യൂളിനടുത്ത് സൈന്യം ശക്തമായ മുന്നേറ്റം തന്നെയാണ് നടത്തുന്നത്. എന്നാല്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അല്‍ അബ്‌സി ഗ്രാമത്തില്‍ സൈന്യത്തെ ഐസിസ് ഭീകരര്‍ വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
The secretive leader of the Islamic State, Abu Bakr al-Baghdadi, is believed to be holed up in the terror group's hub of Mosul, as Iraqi and U.S. forces close in this week ahead of what could be a climactic fight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X