ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... ഐസിസ് തലവന്‍ ബാഗ്ദാദി മൊസാദ് ഏജന്റ് ?
പാരീസ്: ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഐസിസിനെ പറ്റി ഞെട്ടിക്കുന്ന വാര്‍ത്ത. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കുറിച്ചാണ് ഈ വാര്‍ത്ത.
ഇസ്ലാമിക ഖിലാഫത്ത് ഭരണം ലോകമെമ്പാടും സ്ഥാപിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഐസിസിന്റെ തലവന്‍ ഇസ്രായേല്‍ ചാര സംഘടന മൊസാദിന്റെ ഏജന്റ് ആണെന്നാണ് വാര്‍ത്ത.
ജൂതരായ മാതാപിതാക്കള്‍ക്ക് ജനിച്ച ബാഗദാദിയുടെ യഥാര്‍ത്ഥ പേര് സൈമണ്‍ എലിയട്ട് എന്നാണത്രെ. ഇസ്ലാമിക രാജ്യങ്ങള്‍ക്കും അറബ് സമൂഹത്തിനും എതിരെ ചാരവൃത്തിക്കും മന:ശസ്ത്രപരമായ യുദ്ധത്തിനും വേണ്ടി പരിശീലിപ്പിച്ച് മൊസാദ് ഇറക്കി വിട്ടതാണത്രെ ബാഗ്ദാദിയെ.

എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍. അമേരിക്കയുടേയും ബ്രിട്ടന്റേയും ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഇയാള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടത്രെ. ലോകത്തിലെ ഇസ്ലാമിക തീവ്രവാദികളെ ആകര്‍ഷിക്കാന്‍ പോന്ന സംഘടന സൃഷ്ചടിക്കുക എന്നതായിരുന്നത്രെ ഇയാളില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല.
ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ കൂടുതല്‍ ഞെട്ടിക്കുന്നവയാണ്. സൈമണ്‍ എലിയട്ട് എന്നല്ലാതെ എമിര്‍ ഡാഷ് എന്ന ഒരു പേര് കൂടി ഉണ്ടത്രെ ബാഗ്ദാദിക്ക്. ഇയള്‍ ഒരു സയണിസ്റ്റ് ഏജന്റ് ആണെന്ന് ഇവരും കണ്ടെത്തുന്നുണ്ട്.
ഇസ്രായേലിന് ഭീഷണിയായ രാജ്യങ്ങളുടെ സൈന്യത്തേയും ജനങ്ങളേയും കൈപ്പിടിയിലാക്കുക എന്നതാണത്രെ ബാഗ്ദാദിയെ ഏല്‍പിച്ചിട്ടുള്ള ദൗത്യം. ഇതിന് ശേഷം വിശാല ഇസ്രായേല്‍ രൂപീകരിക്കുക എന്ന ദൗത്യവും ബാഗ്ദാദിയെ ഏല്‍പിച്ചിട്ടുണ്ടത്രെ.












Click it and Unblock the Notifications