സൗദിയില്‍ ആഭ്യന്തര യുദ്ധത്തിന് ആഹ്വാനം ചെയ്ത് ബാഗ്ദാദി... പലസ്തീന് ഇസ്രായേലിന്റെ ശവപ്പറന്പെന്ന്
റിയാദ്: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദം ലോകം വീണ്ടും കേട്ടു. പതിവ് പോലെ ഇത്തവണയും ലോകത്തെ ഏറെ ഭയപ്പെടുത്തുന്നുണ്ട് ബാഗ്ദാദി.
ഐസിസിന് ഒരു കാലത്ത് ഏറെ സഹായങ്ങള്‍ നല്കിയ സൗദിയ്ക്ക് തന്നെയാണ് ഇപ്പോള്‍ ബാഗ്ദാദിയുടെ ഭീഷണി. സൗദിയില്‍ ആഭ്യന്തര യുദ്ധത്തിനാണ് ഇപ്പോള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 24 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് ഇതിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ഓഡിയോ സന്ദേശം പുറത്ത് വിട്ടിട്ടുള്ളത്.

സൗദിയ്ക്കെതിരെ
ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍ നിരയിലുണ്ട് സൗദി അറേബ്യ. ഭീകരതയ്ക്കെതിരെ 34 രാഷ്ട്രങ്ങളടങ്ങിയ വിശാല സഖ്യത്തിന് സൗദി നേതൃത്വം നല്കുന്നും ഉണ്ട്. ഇതാണ് ബാഗ്ദാദിയെ ചൊടിപ്പിയ്ക്കുന്നത്.

യെമന്‍ നേരെ
യെമന്‍ നേര്‍ക്ക് സൗദി നടത്തുന്ന ആക്രമണങ്ങള്‍ പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്താനാണെന്നാണ് ഐസിസ് ആരോപിയ്ക്കുന്നത്.

ആഭ്യന്തരയുദ്ധം
ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ആഭ്യന്തര കലാപം തന്നെ സൃഷ്ടിയ്ക്കാനാണ് ബാഗ്ദാദി ഓഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

ഇസ്രായേലിനും ഭീഷണി
ഇസ്രായേലിനേയും ബാഗ്ദാദി ഭീഷണിപ്പെടുത്തുന്നുണ്ട്. പലസ്തീന് ഇസ്രായേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്നാണ് മുന്നറിയിപ്പ്.

റഷ്യയും അമേരിയ്ക്കയും
ഇറാഖിലും സിറിയയിലും ഐസിസിന് നേര്‍ക്ക് റഷ്യയും അമേരിയ്ക്കയും നിരന്ത്രം വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങളെല്ലാം തന്നെ പാഴായിപ്പോയെന്നാണ് ബാഗ്ദാദി പറയുന്നത്.

ബാഗ്ദാദി തന്നെയോ?
ഏഴ് മാസങ്ങള്‍ക്ക്മുമ്പാണ് റഷ്യന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന വാര്‍ത്ത വാര്‍ത്ത പുറത്ത് വന്നത്. അതിന് ശേഷം ആദ്യമായാണ് ബാഗ്ദാദിയുടെ ഒരു ഓഡിയോ സന്ദേശം പുറത്ത് വരുന്നത്.

സംശയം തീരുന്നില്ല
ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത് അബൂബക്കര്‍ ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം തന്നെയാണോ എന്ന കാര്യം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications