കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആഭ്യന്തര യുദ്ധത്തിന് ആഹ്വാനം ചെയ്ത് ബാഗ്ദാദി... പലസ്തീന്‍ ഇസ്രായേലിന്‍റെ ശവപ്പറന്പെന്ന്

Google Oneindia Malayalam News

റിയാദ്: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദം ലോകം വീണ്ടും കേട്ടു. പതിവ് പോലെ ഇത്തവണയും ലോകത്തെ ഏറെ ഭയപ്പെടുത്തുന്നുണ്ട് ബാഗ്ദാദി.

ഐസിസിന് ഒരു കാലത്ത് ഏറെ സഹായങ്ങള്‍ നല്‍കിയ സൗദിയ്ക്ക് തന്നെയാണ് ഇപ്പോള്‍ ബാഗ്ദാദിയുടെ ഭീഷണി. സൗദിയില്‍ ആഭ്യന്തര യുദ്ധത്തിനാണ് ഇപ്പോള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. 24 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് ഇതിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ഓഡിയോ സന്ദേശം പുറത്ത് വിട്ടിട്ടുള്ളത്.

സൗദിയ്‌ക്കെതിരെ

സൗദിയ്‌ക്കെതിരെ

ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍ നിരയിലുണ്ട് സൗദി അറേബ്യ. ഭീകരതയ്‌ക്കെതിരെ 34 രാഷ്ട്രങ്ങളടങ്ങിയ വിശാല സഖ്യത്തിന് സൗദി നേതൃത്വം നല്‍കുന്നും ഉണ്ട്. ഇതാണ് ബാഗ്ദാദിയെ ചൊടിപ്പിയ്ക്കുന്നത്.

യെമന് നേരെ

യെമന് നേരെ

യെമന് നേര്‍ക്ക് സൗദി നടത്തുന്ന ആക്രമണങ്ങള്‍ പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്താനാണെന്നാണ് ഐസിസ് ആരോപിയ്ക്കുന്നത്.

ആഭ്യന്തരയുദ്ധം

ആഭ്യന്തരയുദ്ധം

ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ആഭ്യന്തര കലാപം തന്നെ സൃഷ്ടിയ്ക്കാനാണ് ബാഗ്ദാദി ഓഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

 ഇസ്രായേലിനും ഭീഷണി

ഇസ്രായേലിനും ഭീഷണി

ഇസ്രായേലിനേയും ബാഗ്ദാദി ഭീഷണിപ്പെടുത്തുന്നുണ്ട്. പലസ്തീന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്നാണ് മുന്നറിയിപ്പ്.

റഷ്യയും അമേരിയ്ക്കയും

റഷ്യയും അമേരിയ്ക്കയും

ഇറാഖിലും സിറിയയിലും ഐസിസിന് നേര്‍ക്ക് റഷ്യയും അമേരിയ്ക്കയും നിരന്ത്രം വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഈ ആക്രമണങ്ങളെല്ലാം തന്നെ പാഴായിപ്പോയെന്നാണ് ബാഗ്ദാദി പറയുന്നത്.

 ബാഗ്ദാദി തന്നെയോ?

ബാഗ്ദാദി തന്നെയോ?

ഏഴ് മാസങ്ങള്‍ക്ക്മുമ്പാണ് റഷ്യന്‍ വ്യോമാക്രമണത്തില്‍ ബാഗ്ദാദിയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന വാര്‍ത്ത വാര്‍ത്ത പുറത്ത് വന്നത്. അതിന് ശേഷം ആദ്യമായാണ് ബാഗ്ദാദിയുടെ ഒരു ഓഡിയോ സന്ദേശം പുറത്ത് വരുന്നത്.

സംശയം തീരുന്നില്ല

സംശയം തീരുന്നില്ല

ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത് അബൂബക്കര്‍ ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം തന്നെയാണോ എന്ന കാര്യം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.

English summary
ISIS leader threatens Israel, calls for revolt in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X