ഐസിസ് ബന്ധം? ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ത്യന്‍ യുവതി അറസ്റ്റില്‍
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. ഐസിസ് ബന്ധത്തിന്റെ പേരിലും ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയ കേസിലും ആണ് അറസ്റ്റ്.
ഇന്ത്യന്‍ വംശജയായ ഫാത്തിമ പട്ടീല്‍, ഭര്‍ത്താവ് സഫീദീന്‍ അസ്ലാം എന്നിവരെയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌പെഷ്യല്‍ പോലീസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കവര്‍ച്ചക്കും കേസ് എടുത്തിട്ടുണ്ട്.

ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവരുടെ ക്രെഡിറ്റ് കാര്‍ഡും ഇവര്‍ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി. ഇതെല്ലാം പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു.
ഈ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഭീകര സംഘടനയായ ഐസിസിന്റെ പതാകയും ഉണ്ടായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇവരെ കോടതിയില്‍ ഹാജരാക്കിയെന്നും പിന്നീട് ജയിലിലേക്ക് അയച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സഫീദീന്‍ അസ്ലമിനെതിരെ വേറേയും തീവ്രവാദ കേസുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications