കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം? ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ത്യന്‍ യുവതി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. ഐസിസ് ബന്ധത്തിന്റെ പേരിലും ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയ കേസിലും ആണ് അറസ്റ്റ്.

ഇന്ത്യന്‍ വംശജയായ ഫാത്തിമ പട്ടീല്‍, ഭര്‍ത്താവ് സഫീദീന്‍ അസ്ലാം എന്നിവരെയാണ് ദക്ഷിണാഫ്രിക്കയിലെ സ്‌പെഷ്യല്‍ പോലീസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കവര്‍ച്ചക്കും കേസ് എടുത്തിട്ടുണ്ട്.

ISIS

ബ്രിട്ടീഷ് ദമ്പതിമാരെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവരുടെ ക്രെഡിറ്റ് കാര്‍ഡും ഇവര്‍ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി. ഇതെല്ലാം പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്തു.

ഈ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഭീകര സംഘടനയായ ഐസിസിന്റെ പതാകയും ഉണ്ടായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇവരെ കോടതിയില്‍ ഹാജരാക്കിയെന്നും പിന്നീട് ജയിലിലേക്ക് അയച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സഫീദീന്‍ അസ്ലമിനെതിരെ വേറേയും തീവ്രവാദ കേസുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി മേഘ്‌നയുടെ അടിവസ്ത്രം വരെ അടിച്ചുമാറ്റി... ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ നടിക്ക് കിട്ടിയ പണി!നടി മേഘ്‌നയുടെ അടിവസ്ത്രം വരെ അടിച്ചുമാറ്റി... ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ നടിക്ക് കിട്ടിയ പണി!

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

English summary
South African special police unit Hawks have arrested an Indian-origin woman and her partner, both allegedly linked to ISIS, on charges of abducting a British couple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X