കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലെ മലയാളി ജിഹാദി വധുക്കള്‍ക്ക് സീരിയല്‍ കാണാം! ആ ട്രോളുകള്‍ വെറുതേയാവില്ല എന്താണെന്നോ?

  • By അബാല്‍ ദിയാന
Google Oneindia Malayalam News

ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന മലയാളികളെ കളിയാക്കി ഒട്ടേറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മലയാളികള്‍ എത്തിയതോടെ തമ്മില്‍ തല്ലി വേര്‍പിരിയുന്ന ഐസിസുകാര്‍, ഐസിസിലെ അവിഹിത ബന്ധങ്ങള്‍, സീരിയല്‍ കാണാന്‍ പറ്റുമോ എന്ന് അന്വേഷിയ്ക്കുന്ന ഐസിസിലെ മലയാളി തീവ്രവാദികള്‍..ചിരിപ്പിച്ച ട്രോളുകള്‍ ഏറെയാണ്. ചിരിപ്പിയ്ക്കാന്‍ ട്രോളന്‍മാര്‍ പുറത്തുവിട്ട ഈ ട്രോളുകളിലും ചില സത്യങ്ങളുണ്ട് കേട്ടോ.

ഐസിസിലേയ്ക്ക് പോയ മലയാളികള്‍ക്ക് ഒടുവില്‍ സംഭവിയ്ക്കാന്‍ പോകുന്ന ദുരന്തം ഈ ട്രോളുകളില്‍ തന്നെ ഒളിഞ്ഞിരിയ്ക്കുന്നുണ്ട്. ലോകത്ത് ഐസിസിന് ശക്തമായ വേരോട്ടമുള്ളത് സിറിയയിലും ഇറാഖിലുമാണ് എന്നാല്‍ ഇവിടെയും ഐസിസിന്റെ നില പരുങ്ങലിലാണ്. ഇരു രാജ്യങ്ങളിലും ഐസിസ് കൈവശപ്പെടുത്തിയ ഭൂമിയുടെ കാല്‍ ശതമാനത്തോളം നഷ്ടമായി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: മലയാളിയും ഇസ്ലാമോഫോബിയയുടെ പിടിയില്‍? കേരളത്തില്‍ ഇനി അശാന്തിയുടെ നാളുകള്‍?

തിരിച്ച് പിടിയ്ക്കുന്നു

തിരിച്ച് പിടിയ്ക്കുന്നു

കഴിഞ്ഞ 18 മാസത്തിനിടയില്‍ സിറിയയിലും ഇറാഖിലുമായി ഐസിസ് കൈവശപ്പെടുത്തിയ 90,800 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തില്‍ നിലവില്‍ 68,300 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം മാത്രമാണ് ഭീകര സംഘടനയുടെ കൈയ്യിലുള്ളത്.

ഇറാഖില്‍

ഇറാഖില്‍

ഇറാഖില്‍ പല നഗരങ്ങളും ഐസിസില്‍ നിന്ന് മോചിപ്പിയ്ക്കപ്പെട്ടു

സിറിയയില്‍

സിറിയയില്‍

സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ടെങ്കിലും ഐസിസുകാര്‍ക്ക് റഷ്യ ഇപ്പോഴും പേടി സ്വപ്നമാണ്

ഒരുമിച്ചാല്‍

ഒരുമിച്ചാല്‍

ലോക ശക്തികള്‍ ഐസിസിനെതിരെ ഒരുമിച്ച് നിന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സംഘടന അപ്രത്യക്ഷമാകും

ഇപ്പോള്‍

ഇപ്പോള്‍

ഐസിസിലേയ്ക്ക് പോകുന്ന ഭീകരരുടെ അവസ്ഥ ഇനി ഏറെ ദയനീയമായിരിയ്ക്കും.തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങള്‍ സംരക്ഷിയ്ക്കുവാനും സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനും പ്രയാസപ്പെടും.

കൊല്ലപ്പെടാം

കൊല്ലപ്പെടാം

ആവേശത്തിന് സംഘടനയില്‍ ചേരുന്നവരൊക്കെ യുദ്ധത്തില്‍ പിന്തിരിഞ്ഞോടുകയും ഐസിസിസുകാരുടെ കൈകൊണ്ട് തന്നെ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവവും കുറവല്ല

പിളര്‍ന്നേക്കാം

പിളര്‍ന്നേക്കാം

താലിബാന്‍ പല ഗ്രൂപ്പുകളായി പിരിഞ്ഞത് പോലെ ഐസിസിലും ഒരു തമ്മില്‍ തല്ലും വേര്‍പിരിയലുമൊക്കെ സംഭവിച്ചേക്കാം

English summary
ISIS Lost Quarter of Territory in Syria and Iraq Over Last 18 Months, Report Says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X