കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയയില്‍ നിന്ന് അഞ്ചു ലക്ഷം അഭയാര്‍ഥികള്‍ യൂറോപ്പിലേക്കെന്ന് ഐസിസ്

  • By Aiswarya
Google Oneindia Malayalam News

ലിബിയയിലും ഐസിസ് പിടിമുറുക്കുന്നു.പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയുള്ള മാനസിക യുദ്ധമായി ലിബയയില്‍നിന്ന് അഞ്ചു ലക്ഷം അഭയാര്‍ഥികള്‍ യൂറോപ്പിലെത്തുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് . മെഡിറ്ററേനിയന്‍ കടല്‍വഴി യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം ശക്തമാകുമെന്നും അതു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വലിയ പ്രശ്‌നമാകുമെന്നുമാണ് ഐസിസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഐഎസിനെതിരെ ആക്രമണം ആരംഭിച്ചാല്‍ ബോട്ടുകളില്‍ കയറി യൂറോപ്പിലേക്കു നീങ്ങാന്‍ ആളുകളെ സജ്ജമാക്കയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വലിയ വെല്ലുവിളിയാണ്. ആളുകളെ കുത്തിനിറച്ച ബോട്ടുകളും ചെറുകപ്പലുകളും പലപ്പോഴും തകരുന്നതും നൂറുകണക്കിനു പേര്‍ മരിക്കുന്നതും ഇവിടെ പതിവാണ്. കഴിഞ്ഞ വര്‍ഷം ലിബിയയില്‍നിന്ന് ഏകദേശം 1.70 ലക്ഷം പേരാണ് ഇറ്റലിയില്‍ അഭയാര്‍ഥികളായി എത്തിയത്.

isis

ഇതിനിടെ, ഐഎസ് ഭീകരര്‍ക്കെതിരെ നടപടി തുടങ്ങുമ്പോള്‍ വധിക്കേണ്ട പ്രമുഖരുടെ പട്ടിക യുഎസ് തയാറാക്കി. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി തന്നെയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. യുഎസിന്റെ നോട്ടപ്പുള്ളിയാണു താനെന്നു നന്നായറിയുന്ന അല്‍ ബഗ്ദാദി, മാസങ്ങളോളമായി എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഐഎസിന്റെ സ്വാധീനമേഖലകളായ സിറിയ, ഇറാഖ് എന്നിവ കൂടാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുമ്പോഴും അല്‍ ബഗ്ദാദി അജ്ഞാത സ്ഥലത്ത് ഒളിവില്‍ തന്നെയാണ്.

ഐഎസിനെതിരെ പോരാടാവുന്ന 1200 സിറിയന്‍ പോരാളികളെ യുഎസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആയുധവും പരിശീലനവും നല്‍കും. മൊത്തം അയ്യായിരത്തോളം സിറിയന്‍ പോരാളികളെ പരിശീലനം നല്‍കി രംഗത്തിറക്കാനാണു യുഎസ് പദ്ധതി.

English summary
In what has been described as an “exodus without precedent” by Italian Minister for the Interior, Angelino Alfano, Italy has been warned to brace themselves for “boats full of terrorists” coming over from Libya, where Islamist fanatics have begun to take hold and many Libyans are fleeing before ISIS control.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X