കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ആയുധങ്ങള്‍ ബ്രിട്ടന്‍ നല്‍കിയത്, പുതിയ മാരകായുധങ്ങള്‍ ഉണ്ടാക്കുന്നു... ലോകം ഭയക്കണം

Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിന്റെ കയ്യില്‍ ആയുധങ്ങള്‍ ഒരുപാടുണ്ടെന്ന് ഇന്ന് ലോകത്തിന് നന്നായി അറിയാം. എന്നാല്‍ ആരാണ് അവര്‍ക്ക് ഈ ആയുധങ്ങളൊക്കെ നല്‍കിയത് എന്നതാണ് പ്രധാന ചോദ്യം.

അമേരിയ്ക്ക, ഇസ്രായേല്‍, റഷ്യ തുടങ്ങി ആയുധക്കച്ചവടക്കാരുടെ പേരുകള്‍ പലതും പലപ്പോഴായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബ്രിട്ടന്‍ ആണത്രെ ഐസിസിന് ഏറ്റവും ആയുധങ്ങള്‍ നല്‍കിയിട്ടുള്ളത്. ഈ ആയുധങ്ങള്‍ക്ക് പുറമേ രാസായുധങ്ങളും ജൈവായുധങ്ങളും നിര്‍മിയ്ക്കാനുള്ള ശ്രമത്തിലാണ് ഐസിസ് തീവ്രവാദികള്‍ എന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടന് ആയുധക്കച്ചവടം

ബ്രിട്ടന് ആയുധക്കച്ചവടം

അമേരിക്കയേും ഇസ്രായേലിനേയും റഷ്യയേയും പോലെ ആയുധക്കച്ചവടത്തില്‍ മുന്‍പന്തിയിലുള്ളവര്‍ ആണ് ബ്രിട്ടനും. എന്നാല്‍ ബ്രിട്ടന്‍ ഐസിസിന് ആയുധം വില്‍ക്കുമോ?

ഇപ്പോഴല്ല കച്ചവടം

ഇപ്പോഴല്ല കച്ചവടം

സത്യത്തില്‍ ഐസിസിനല്ല ബ്രിട്ടന്‍ ഈ ആയുധങ്ങള്‍ നല്‍കിയത്. 2003 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇറാഖി സുരക്ഷാ സേനയ്ക്ക് നല്‍കിയ ആയുധങ്ങളാണ് ഇത്.

ബ്രിട്ടന്‍ മാത്രമല്ല

ബ്രിട്ടന്‍ മാത്രമല്ല

ബ്രിട്ടന്‍ മാത്രമല്ല, ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ കാലയളവില്‍ ഇറാഖിന് ആയുധം നല്‍കിയിട്ടുണ്ട്. ഇതെല്ലാം പിന്നീട് ഐസിസ് പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 മാരകായുധങ്ങള്‍

മാരകായുധങ്ങള്‍

ഇങ്ങനെ പിടിച്ചെടുത്ത ഒട്ടനവധി മാരകായുധങ്ങളുണ്ട് ഐസിസിന്റെ കൈവശം ഉണ്ട്. സിറിയയിലും ഇറാഖിലും അവര്‍ നടത്തുന്ന ആക്രമണങ്ങളെല്ലാം ഇത് ഉപയോഗിച്ചാണ്.

 തീരാത്ത ആയുധങ്ങളോ

തീരാത്ത ആയുധങ്ങളോ

ഇത്രകാലമായിട്ടും ആ ആയുധങ്ങളൊന്നും തീര്‍ന്നിട്ടില്ലേ എന്നതാണ് സുപ്രധാനമായ ചോദ്യം. ഐസിസിന് ഇപ്പോഴും ആയുധങ്ങള്‍ കിട്ടുന്നുണ്ട് എന്നത് ഉറപ്പാണ്. അത് എവിടെ നിന്നായിരിയ്ക്കും.

ആയുധപ്പുരകള്‍

ആയുധപ്പുരകള്‍

സിറിയയില്‍ ഐസിസിന്റെ ഒട്ടുമിക്ക ആയുധപ്പുരകളും തങ്ങള്‍ തകര്‍ത്തുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഈ അവകാശവാദവും തെറ്റാണെന്ന് കരുതേണ്ടിവരും.

രാസായുധങ്ങള്‍

രാസായുധങ്ങള്‍

ആക്രമണ ശൈലി തന്നെ മാറ്റാന്‍ ഐസിസ് പദ്ധതിയിടുന്നുണ്ടത്രെ. ഇതിനായി രാസായുധങ്ങളും ജൈവായുധങ്ങളും നിര്‍മിയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ലോകം ഭയക്കണം

ലോകം ഭയക്കണം

പുതിയ ആയുധങ്ങള്‍ നിര്‍മിയ്ക്കാന്‍ വിദഗ്ധരെ വ്യാപകമായി റിക്രൂട്ട് ചെയ്യുന്നുണ്ട് ഐസിസ്. ഇനിയുളള ഭീകരാക്രമങ്ങളില്‍ അവര്‍ പുത്തന്‍ ആയുധങ്ങള്‍ ഉപയോഗിയ്ക്കുമോ എന്നാണ് ചോദ്യം.

 എണ്ണയില്‍ നിന്ന്

എണ്ണയില്‍ നിന്ന്

സിറിയയിലും ഇറാഖിലും തങ്ങളുടെ അധീനതയിലുള്ള എണ്ണപ്പാടങ്ങളില്‍ നിന്ന് വലിയ വരുമാനം തന്നെ തീവ്രവാദികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവരുടെ എണ്ണക്കച്ചവടം അവസാനിപ്പിച്ചാല്‍ തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങളും അവസാനിയ്ക്കും.

അമേരിയ്ക്ക?

അമേരിയ്ക്ക?

ലോകത്ത് ഏറ്റവും വലിയ എണ്ണ റിസര്‍വ്വ് ഉള്ളത് അമേരിയ്ക്കക്കാണ്. അത്രയേറെയാണ് അവര്‍ എണ്ണ സംഭരിച്ച് വച്ചിരിയ്ക്കുന്നത്. ഇനി ഐസിസില്‍ നിന്ന് എണ്ണ വാങ്ങുന്നത് അമേരിയ്ക്ക തന്നെ ആണോ?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Isis may be using weapons exported to the Middle East by the UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X