അമേരിക്കയെ രക്തത്തില്‍ മുക്കുമെന്ന് ഐസിസിന്റെ ഭീഷണി
ബാഗ്ദാദ്: അമേരിക്കക്ക് ഇറാഖിലെ ഐസിസ് തീവ്രവാദികളുടെ ഭീഷണി. അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തില്‍ തങ്ങളുടെ ഏതെങ്കിലും പോരാളി കൊല്ലപ്പെട്ടാല്‍ പിന്നെ രക്തം ചിന്തുമെന്നാണ് ഭീഷണി.
തങ്ങളുടെ ആളുകള്‍ കൊല്ലപ്പെട്ടാല്‍ പിന്നെ എവിടെവച്ച് അമേരിക്കക്കാരെ കണ്ടാലും ആ നിമിഷം വധിക്കും. അമേരിക്കക്കാരെ രക്തത്തില്‍ മുക്കുമെന്നും ഭീഷണിയുണ്ട്.

ഐസിസിന്റെ പേരില്‍ പുറത്തിറക്കിയ വീഡിയോയിലാണ് ഭീഷണി. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് വിമതര്‍ തലയറുത്ത് കൊന്ന ഒരു അമേരിക്കക്കാരന്റെ ചിത്രമാണ് വീഡിയോയില്‍ ഉള്ളത്. ഈ ചിത്രത്തിന് താഴെയാണ് അമേരിക്കക്കാരെ രക്തത്തില്‍ മുക്കുമെന്ന് ഭീഷണി എഴുതിയിരിട്ടുള്ളത്.
ഇറാഖിലും സിറിയയിലും ഐസിസിന്റെ നേതൃത്വത്തില്‍ പട്ടണങ്ങള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. കുര്‍ദ്ദ് മേഖലയിലെ ക്രിസ്ത്യാനികളേയും യസീദികളേയും തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അമേരിക്ക വ്യോമാക്രമണത്തിന് തയ്യാറായത്.
അമേരിക്കന്‍ വ്യോമ സേനയുടെ സഹായത്തോടെ കുര്‍ദ്ദിഷ് സൈന്യം മേഖലയിലെ ചില കേന്ദ്രങ്ങള്‍ തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു. ഒട്ടേറെ യസീദികളെ രക്ഷപ്പെടുത്താനും അമേരിക്കന്‍ വ്യോമസേനയുടെ ഇടപെടല്‍ വഴിയൊരുക്കിയിരുന്നു.ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ടായ മൊസ്യൂള്‍ അണക്കെട്ട് തീവ്രവാദികളില്‍ നിന്ന് കുര്‍ദ്ദിഷ് സൈന്യം തിരിച്ച്പിടിച്ചതും അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തോടെയാണ്.












Click it and Unblock the Notifications