മാനസിക വൈകല്യമുള്ള കുട്ടികളെപ്പോലും ഐസിസ് വെറുതെ വിടില്ല, തീരാത്ത ക്രൂരത
ബാഗ്ദാദ്: മാനസിക രോഗികളായ കുട്ടികളെപ്പോലും വെറുതെ വിടാതെ ഐസിസ് ക്രൂരത. ഐക്യരാഷ്ട്ര സഭയുടെ റൈറ്റ് ഓഫ് ദ ചൈല്‍ഡ് കമ്മിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് മാനസിക വൈകല്യമുള്ള കുട്ടികളെ ഐസിസ് ഉപയോഗിയ്ക്കുന്നതിനെപ്പറ്റി പരാമര്‍ശിയ്ക്കുന്നത് . തീരെ ചെറിയ കുട്ടികളാണ് ഇവരില്‍ അധികവും. ചാവേറുകളായിട്ടാണ് കുട്ടികളെ ഉപയോഗിയ്ക്കുക.
വൈകല്യം ബാധിച്ച ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊല്ലാതെ മറ്റുള്ളവരെ കൊല്ലുന്നതിന് വേണ്ടി ഉപയോഗിയ്ക്കുകയാണ് ഐസിസ് നയം . വൈകല്യമുള്ള കുട്ടികളെ ഇവര്‍ ചാവേറുകളായി ഉപയോഗിയ്ക്കുന്നു. ഇക്കൂട്ടത്തില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക അടിമകളായി വില്‍പ്പന നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളെ ചൂഷണം ചെയ്യുന്നത് ഐസിസുകാര്‍ക്കിടയില്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. ന്യൂനപക്ഷങ്ങളില്‍ നിന്നുമാത്രമല്ല തങ്ങളുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കാത്ത സുന്നികളില്‍ നിന്നും കുട്ടികളെ തട്ടിയെടുത്ത് സംഘത്തില്‍ ചേര്‍ക്കുന്നതും ഐസിസിന്റെ മറ്റൊരു രീതിയാണ് . ഐസിസിന്റെ പിടിയില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിന്നതിന് വേണ്ടിയുള്ള ശ്രമം ഇറാഖ് തുടരുന്നുണ്ട്. യസീദി , ക്രിസ്ത്യന്‍ , ഷിയ വംശജരുടേതായ ആയിരക്കണക്കിന് കുട്ടികളാണ് ഐസിസ് പിടിയില്‍ അകപ്പെടുന്നത് .


Click it and Unblock the Notifications