എച്ച്‌ഐവി ബാധിച്ച ഐസിസ് തീവ്രവാദികള്‍ക്ക് മനുഷ്യചാവേറുകളാകാന്‍ നിര്‍ദ്ദേശം
അല്‍മായദീന്‍: തീവ്രവാദികളില്‍ ചിലര്‍ക്ക് ലൈംഗിക അടിമകളാക്കപ്പെട്ട സ്ത്രീകളില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചിരുന്നു. എച്ച്‌ഐവി ബാധിച്ച തീവ്രവാദികളോട് മനുഷ്യ ചാവേറുകളാകാനാണ് ഐഎസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം. എച്ച്‌ഐവി ബാധിച്ച പതിനാറു പേരാണ് സിറിയന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയത്. ഇവരെ ഇപ്പോള്‍ പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ലൈംഗിക അടിമകളാക്കപ്പെട്ട മൊറോക്കന്‍ സ്ത്രീകളില്‍ നിന്നാണ് ഇവര്‍ക്ക് എച്ച്‌ഐവി ബാധിച്ചത്. എച്ച്‌ഐവി പൊസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീവ്രവാദികളോട് ചാവേറുകളാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ടര്‍ക്കിയില്‍ നിന്ന് രക്ഷപ്പെട്ട് പോരുന്ന മൊറോക്കന്‍ സ്ത്രീകളില്‍ നിന്നു എച്ച്‌ഐവി പടര്‍ന്നതെന്നാണ് സൂചന. ഈ സത്രീകള്‍ക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനു മുമ്പു തന്നെ തീവ്രവാദികള്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സ്ത്രീകള്‍ തീവ്രവാദികളില്‍ നിന്നും ഇതിനോടകം രക്ഷപ്പെട്ടതായാണ് വിവരം.
പതിനഞ്ച് വയസുകാരിയായ യാസിദി ലൈംഗിക അടിമയില്‍ നിന്ന് ഇന്റോനേഷ്യന്‍ യുവാവിന് എച്ച്‌ഐവി ബാധിക്കുകയും ഇയാളുടെ രക്തം ഐസിസ് ആശുപത്രിയില്‍ രക്തം ദാനം ചെയ്തുവെന്ന വിവരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഐസിസ് ഇയാളെ പിന്നീട് കൊലപ്പെടുത്തിയതായാണ് വിവരം.












Click it and Unblock the Notifications