ഐസിസിലെ രണ്ടാമന്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ഐസിസിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് അമേരിക്ക സ്ഥിതികരിച്ചു ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദ്ദിക്കു ശേഷം സംഘടനയില്‍ രണ്ടാമനാണ് ഫദില്‍ അഹമ്മദ് അല്‍ ഹയാലി. ഹാജി മുത്താസ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്
ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്നത് ഹാജി മുത്തസിന്റെ നേതൃത്വത്തിലായിരുന്നുവത്രെ .

ഹാജി മുത്താസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐ.എസ് ഭീകരന്‍ അബു അബ്ദുള്ളയും മരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ മുമ്പ് ഭീകര സംഘടനയായ അല്‍ ഖയിദയിലെ പ്രമുഖനായിരുന്നു.












Click it and Unblock the Notifications