• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡാനിഷ് സുന്ദരിയെ കൊണ്ടു തോറ്റു, ഐസിസ് മാര്‍ക്ക് ചെയ്തു, തലക്ക് 10 ലക്ഷം ഡോളര്‍

  • By Ashif

കോപന്‍ഹേഗന്‍: വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് ആയുധമെടുത്ത കുര്‍ദ് വംശജയായ ഡാനിഷ് യുവതി ജുആന പലാനിക്ക് ഐസിസ് വിലയിട്ടു. അവരുടെ തലയെടുക്കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് വാഗ്ദാനം. നിയമവിരുദ്ധമായി രാജ്യം വിട്ടതിന് വിചാരണ നേരിടുന്ന ഈ 23കാരി ഇപ്പോള്‍ ഡെന്‍മാര്‍ക്ക് തലസ്ഥാനത്തുള്ള ജയിലിലാണ്.

ഐസിസില്‍ ചേരുന്നതിന് യൂറോപ്പില്‍ നിന്നു ആളുകള്‍ പശ്ചിമേഷ്യയിലേക്ക് പോവുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഡെന്‍മാര്‍ക്ക് ഈ മേഖലയിലേക്ക് ഒരു വര്‍ഷത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് ലംഘിച്ച് രാജ്യം വിട്ട കേസിലാണ് പലാനി ഇപ്പോള്‍ വിചാരണ നേരിടുന്നത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ജയിലില്‍ കഴിയുന്ന യുവതിയെ കൊല്ലാന്‍ എങ്ങനെ സാധിക്കുമെന്നത് മറ്റൊരു ചോദ്യം.

പഠനം ഉപേക്ഷിക്കുന്നു

ഇറാഖിലും സിറിയയിലും ഐസിസ് പിടിമുറുക്കിയ 2014ലാണ് രാഷ്ട്രമീമാംസയില്‍ ബിരുദമെടുക്കാനുള്ള പഠനം പാതിവഴിയില്‍ നിര്‍ത്തി പലാനി ഡന്‍മാര്‍ക്ക് വിട്ടതും ആയുധമെടുത്തതും. പലാനിയുടെ തലക്ക് ഐസിസ് പാരിതോഷികം പ്രഖ്യാപിച്ചത് ദി ഇന്റിപെന്റന്‍ഡ് ആണ് റിപോര്‍ട്ട് ചെയ്തത്. കോപന്‍ഹേഗന്‍ ജയിലില്‍ കഴിയുന്ന അവരുടെ വിചാരണ നാളെ ആരംഭിക്കും.

പുറത്ത് ഐസിസ് അകത്ത് ജയിലറ

എന്നാല്‍ തിരിച്ചെത്തിയ പലാനിക്കെതിരേ രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കേസാണ് എടുത്തിട്ടുള്ളത്. പുറത്ത് ഐസിസ് അകത്ത് ജയിലറ എന്നീ രണ്ട് തടസങ്ങളാണ് ഇപ്പോള്‍ യുവതിയുടെ മുമ്പില്‍. തിരിച്ചെത്തിയ പലാനിയെ ഡാനിഷ് പത്രങ്ങള്‍ ആവുന്നത്ര കൊന്ന് കൊലവിളിച്ചിട്ടുണ്ട്. രാജ്യസ്‌നേഹം തുളുമ്പുള്ള അവളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊന്നും കുത്തുവാക്കുകളെ തടഞ്ഞുനിര്‍ത്താനായിട്ടില്ല.

പസ്‌പോര്‍ട്ട് കണ്ടുകെട്ടി

ഐസിസ് തങ്ങളുടെ സോഷ്യല്‍ മീഡിയകള്‍ വഴി കഴിഞ്ഞ ദിവസമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാല്‍ ഞാനെങ്ങനെ ഡെന്‍മാര്‍ക്കിനും മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയാവുമെന്നാണ് പലാനിയുടെ ചോദ്യം. പ്രത്യേകിച്ച് ഐസിസിനെതിരായ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്ക് പരിശീലനം നല്‍കിയ സേനയുടെ ഭാഗമായിരുന്നു താന്‍-പാസ്‌പോര്‍ട്ട് പോലിസ് കണ്ടുകെട്ടിയ ഉടനെ ഫേസ്ബുക്കില്‍ പലാനി കുറിച്ചിട്ട വാക്കുകള്‍ ഇങ്ങനെയായിരുന്നു.

അഭയാര്‍ഥി ക്യാംപില്‍ ജനനം

ഇറാനിയന്‍ കുര്‍ദ് വംശജയായ പലാനി ആദ്യ ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിലെ റമാദിയിലുള്ള അഭയാര്‍ഥി ക്യാംപിലാണ് ജനിച്ചത്. അവള്‍ കുട്ടിയായിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അഭയാര്‍ഥിയായാണ് ഡെന്‍മാര്‍ക്കിലെത്തിയത്. തന്റെ വംശത്തോടുള്ള കൂറ് എക്കാലത്തും പലാനി സൂക്ഷിച്ചിരുന്നു. ഐസിസ് ഭീഷണിയായി വളരുകയും കുര്‍ദുകള്‍ക്കെതിരേ ആക്രമണം ആരംഭിക്കുകയും ചെയ്തപ്പോഴാണ് ഐസിസിനെതിരായ പോരാട്ടത്തിന് പലാനിയും ഒരുങ്ങിയത്.

ഡെന്‍മാര്‍ക്കില്‍ ജീവിക്കാന്‍ ആഗ്രഹം

ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ സിറിയയില്‍ പന്ത്രണ്ട് പേരടങ്ങുന്ന സംഘത്തിന് നേതൃത്വം കൊടുത്തത് പലാനിയായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ശക്തമായ പോരാട്ടത്തിലൂടെ ഐസിസിന് തലവേദനയായി മാറിയ പലാനിയെ വധിക്കാന്‍ അന്നേ ഐസിസ് തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. സ്ത്രീ അവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് താന്‍ പോരാടിയതെന്നും ഡാനിഷ് യുവതിയായാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് പലാനിയുടെ ഒടുവില്‍ വന്ന ഫേസ്ബുക് പോസ്റ്റ്.

English summary
ISIS has offered a $1 million reward for the killing of a Kurdish-Danish woman who dropped out of university in 2014 to fight the terror group in Syria and Iraq. Joanna Palani, 23, is currently jailed and facing trial in Copenhagen for leaving the country voilate travel ban. Her trial begins tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more