Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞുങ്ങളെ മനുഷ്യബോംബാക്കി മാതാപിതാക്കള്‍ !! ഐസിസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

ഐസിസ് ഭീകരവാദികളായ മാതാപിതാക്കള്‍ സ്വന്തം പെണ്‍കുട്ടികളെ ചാവേറുകളാക്കി. പെണ്‍കുട്ടികളുടെ ദേഹത്ത് ബോംബ് കെട്ടിവെച്ച് പൊലീസ് സ്റ്റേഷന്‍ തകര്‍ക്കാന്‍ അയയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.

ദമാസ്‌കസ് : ജിഹാദിന്റെ പേരില്‍ നടക്കുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒരു ഉദാഹരണം കൂടി. ഐസിസ് തീവ്രവാദികളായ അച്ഛനും അമ്മയും അവരുടെ പെണ്‍കുട്ടികളോട് ചെയ്തത് എന്തെന്നറിഞ്ഞാല്‍ ഞെട്ടിപ്പോകും.

ഐസിസ് ഭീകരരായ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ക്കാന്‍ ചാവേറുകളായി നിയോഗിച്ചത് സ്വന്തം പെണ്‍മക്കളെ തന്നെ. സിറിയയിലെ ദമാസ്‌കസിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വെറും ഏഴും ഒന്‍പതും വയസ്സു മാത്രമേ ഈ കുട്ടികള്‍ക്കുള്ളൂ എന്നറിയുമ്പോഴാണ് ഞെട്ടല്‍ പൂര്‍ണമാവുക.

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ചാവേര്‍ ദൗത്യത്തിന് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നതോടെയാണ് ഈ ക്രൂരത പുറം ലോകമറിയുന്നത്. പെണ്‍കുട്ടികളെ ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് പോലീസ് സ്‌റ്റേഷനിലേക്ക് അയക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുക.

കണ്ണ് നനയിക്കും ഈ കാഴ്ച

ബോംബുമായി പറഞ്ഞു വിടുന്നതിന് മുന്‍പ് അമ്മ പെണ്‍കുട്ടികളെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കൊടികള്‍ നിറഞ്ഞ മുറിയില്‍ വെച്ച് പെണ്‍കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബോംബ് വെച്ച് കെട്ടുന്നു. പിതാവ് പ്രാര്‍ത്ഥിക്കുന്നതും കാണാം.

പൊട്ടിച്ചിതറി പിഞ്ചുശരീരം

റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തരം ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ ഉടന്‍ പുറത്ത് നില്‍ക്കുന്ന പിതാവ് റിമോര്‍ട്ട് കണ്‍ട്രോളില്‍ വിരലമര്‍ത്തി. സ്‌റ്റേഷനോടൊപ്പം ആ കുഞ്ഞു ശരീരങ്ങളും പൊട്ടിച്ചിതറി.

ആക്രമണം സ്ഥിരീകരിച്ചു

ദമാസ്‌കസിലെ മിദാന്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം നടന്നതായി സിറിയന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 3 പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എ്ന്നാല്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല.

 മരണത്തിലേക്കെന്നറിയാതെ

ബാത്ത്‌റൂം അന്വേഷിച്ചാണ് ഇളയ പെണ്‍കുട്ടി സ്റ്റേഷനിലേക്ക് കടന്നു വന്നതെന്ന് അപകട സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന് പൊലീസുകാര്‍ പറയുന്നു. ബോംബാക്രമണത്തില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

ജിഹാദിന് വേണ്ടി എന്തും !

ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടികള്‍ തന്നെയാണോ ദമാസ്‌കസിലെ പൊലീസ് സ്റ്റേഷനില്‍ ചാവേറുകളായി പൊട്ടിത്തെറിച്ചത് എന്നുറപ്പിച്ചിട്ടില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് അല്‍ ഖ്വയ്ദ തീവ്രവാദ സംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്ന് പറയപ്പെടുന്നു.

rn

ചാവേറാക്രമണത്തിന് പെൺകുട്ടികളെ തയ്യാറാക്കുന്ന ദൃശ്യങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+