കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ലയണൽ മെസി! ഫുട്ബോൾ ഇതിഹാസത്തിന് ഐസിസ് ഭീഷണി...
മെസിയുടെ കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ചിത്രം പുറത്തുവിട്ടാണ് ഐസിസ് ഭീഷണി മുഴക്കിയിരിക്കുന്നത്.
മോസ്കോ: അർജന്റീനൻ താരം ലയണൽ മെസിക്കും, 2018ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനും ഐസിസ് ഭീഷണി. മെസിയുടെ കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ചിത്രം പുറത്തുവിട്ടാണ് ഐസിസ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഐസിസ് അനുകൂല ഗ്രൂപ്പായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇത്തരത്തിലുള്ള ഭീഷണി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയിലെ ലോകകപ്പ് വേദികൾക്കും ഐസിസിന്റെ ഭീഷണിയുണ്ട്. 2018 ജൂണ്‍ 14 മുതൽ ജൂലായ് 15 വരെ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

അഴിക്കുള്ളിൽ ചോരയൊലിപ്പിച്ച്...
അഴിക്കുള്ളിൽ കണ്ണിൽ നിന്ന് ചോരയൊലിക്കുന്ന ലയണൽ മെസിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഭീഷണി...
ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഐസിസ് തീവ്രവാദി നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ആയുധമേന്തി...
ലോകകപ്പ് മത്സങ്ങൾ നടക്കുന്ന റഷ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് മുന്നിൽ ആയുധങ്ങളേന്തി നിൽക്കുന്ന തീവ്രവാദിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വഫ മീഡിയ
ഐസിസ് അനുകൂല ഗ്രൂപ്പായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇത്തരത്തിലുള്ള ഭീഷണി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യയിൽ...
2018 ജൂണ്‍ 14 മുതൽ ജൂലായ് 15 വരെ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. മോസ്ക്കോയിലാണ് ഫൈനൽ മത്സരം.

ആരാധാകർ...
ലോകകപ്പ് മത്സരങ്ങൾ കാണാനായി ഇംഗ്ലണ്ടിൽ നിന്നു മാത്രം ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ റഷ്യയിലെത്തുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications