Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊക്കെ ചെയ്താല്‍ ഐസിസ് നിങ്ങളുടെ തലവെട്ടും...?

ബാഗ്ദാദ്: ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരെന്ന് വിലയിരുത്താവുന്ന കൂട്ടരാണ് ഐസിസുകാര്‍. അവര്‍ ചെയ്തുകൂട്ടുന്ന അക്രമങ്ങളെല്ലാം ഇസ്ലാമിന്റെ പേരിലും...

ഐസിസുകാര്‍ വിദേശികളെ തലയറുത്ത് കൊല്ലുന്നയും യസീദി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞവയാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ എന്തൊക്കെ കുറ്റങ്ങള്‍ക്ക് എന്തൊക്കെ ശിക്ഷ കൊടുക്കണം എന്ന കാര്യത്തില്‍ അവരിപ്പോള്‍ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു.

എണ്‍പത് ചാട്ടവാറടിമുതല്‍ മരണം വരെയാണ് ഐസിസിന്റെ നിയമ വ്യവസ്ഥയിലെ ശിക്ഷകള്‍. ശരിയത്തിനെ അടിസ്ഥാനമാക്കിയാണ് എല്ലാ ശിക്ഷകളും നിശ്ചയിച്ചിരിക്കുന്നത്. മതനിന്ദയാണ് ഏറ്റവും വലിയ കുറ്റ കൃത്യമായി ഐസിസുകാര്‍ കരുതുന്നത്. ഇതിന് മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയില്ല.

മതനിന്ദ

മതനിന്ദ

മതമാണല്ലോ ഐസിസുകാരുടെ പ്രശ്‌നം. അതുകൊണ്ട് തന്നെ മതനിന്ദക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയില്ല.

ചാരപ്രവര്‍ത്തനം

ചാരപ്രവര്‍ത്തനം

അവിശ്വാസികള്‍ക്ക് വേണ്ടിയുള്ള ചാരപ്രവര്‍ത്തനം മതനിന്ദ പോലെ തന്നെ ഗുരുതര കുറ്റമാണ്. ഇതിനും വധശിക്ഷ തന്നെ കിട്ടും.

വ്യഭിചാരം

വ്യഭിചാരം

യസീദി പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് ഐസിസിന് പ്രശ്‌നമല്ല. പക്ഷേ വ്യഭിചരിച്ചാല്‍ കല്ലെറിഞ്ഞുകൊല്ലും.

വ്യഭിചാരത്തിന് രണ്ട് ശിക്ഷ?

വ്യഭിചാരത്തിന് രണ്ട് ശിക്ഷ?

എന്നാല്‍ വിവാഹിതരായവര്‍ക്ക് ചെറിയ ഇളവുണ്ട്. 1000 ചാട്ടവാറടിയും നാടുകടത്തലും ആണ് ഇവര്‍ക്കുള്ള ശിക്ഷ.

സ്വവര്‍ഗപ്രേമം

സ്വവര്‍ഗപ്രേമം

സ്വവര്‍ഗ പ്രേമം ഇസ്ലാമില്‍ നിഷിദ്ധമാണ്. അതുകൊണ്ട് ഈ കുറ്റത്തിന് ഐസിസ് ഏര്‍പ്പെടുത്തുന്ന ശിക്ഷ മരണം തന്നെ.

കൊള്ള നടത്തിയാല്‍

കൊള്ള നടത്തിയാല്‍

മോഷണമൊന്നും ഐസിസ് ഒരിക്കലും അംഗീകരിക്കില്ല കെട്ടോ. ഇത്തരക്കാരുടെ വലത്തേ കയ്യും ഇടത്തേ കാലും വെട്ടിക്കളയും

തീവ്രവാദം

തീവ്രവാദം

ഏറ്റവും വലിയ തീവ്രവാദികളായ ഐസിസുകാര്‍ തീവ്രവാദത്തെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ നാടുകടത്തലാണ് ശിക്ഷ.

സ്വവര്‍ഗ പ്രേമത്തിന് ശിക്ഷിച്ചതിങ്ങനെ

സ്വവര്‍ഗ പ്രേമത്തിന് ശിക്ഷിച്ചതിങ്ങനെ

സ്വവര്‍ഗ പ്രേമത്തിന് ശിക്ഷ മരണമാണെന്ന് നേരത്തേ പറഞ്ഞല്ലോ... സ്വവര്‍ഗ പ്രേമിയായ ഒരാളെ സിറിയയില്‍ കൊന്നതെങ്ങനെയാണെന്നറിയാമോ...100 അടി ഉയരമുള്ള ടവറില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു.

പ്രാവ് വളര്‍ത്തല്‍

പ്രാവ് വളര്‍ത്തല്‍

പ്രാവുകളെ വളര്‍ത്തുന്നതും ഇണചേര്‍ക്കുന്നതും ഒന്നും ഇസ്ലാമിക് നിരക്കുന്നതല്ലെന്നാണ് ഐസിസ് പറയുന്നത്. ഇതിനുള്ള ശിക്ഷയും മരണം തന്നെയെന്നാണ് ഐസിസ് വിധിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ കളി കണ്ടാല്‍

ഫുട്‌ബോള്‍ കളി കണ്ടാല്‍

ഫുട്‌ബോള്‍ കളി കണ്ടതിന് 13 കൗമാരക്കാരെ ഐസിസുകാര്‍ പരസ്യമായി വെടിവച്ചു കൊന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+