ഐസിസ് മുസ്ലിം പള്ളിയും തകര്‍ത്തു തുടങ്ങി, ഇസ്ലാമിന് വേണ്ടിയെന്ന വാദം പൊള്ളയോ!!!
സനാ: സുന്നി ഇസ്ലാമിക് തീവ്രാദ സംഘടനായ ഐസിസ് മുസ്ലിം പള്ളികളും തകര്‍ക്കുന്നു. യെമനില്‍ 16ാം നൂറ്റാണ്ടില്‍ പണിത സൂഫി പള്ളിയാണ് ഐസിസ് തകര്‍ത്തത്. യെമന്‍ അധികാരികളാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിലേയും ഇറാഖിലെ പാല്‍മിറയിലേയും പുരാവസ്തുശില്പ്പങ്ങളുള്പ്പെടെയുള്ളവ ഐസിസ് തകര്‍ത്തിരുന്നു ഇതിന് പിന്നാലെയാണ് പുരാതന മുസ്ലിം പള്ളികളെയും ഐസിസ് ലക്ഷ്യം വെയ്ക്കുന്നത്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഇറാഖിലെ പുരാതന നഗരമായ പാല്‍മിറ പിടിച്ചടക്കിയ ഐസിസ് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം തിരികെപ്പിടിച്ചത്.

സൂഫി പള്ളി
16ാം നൂറ്റാണ്ടില്‍ സൂഫി പണ്ഡിതന് ഷെയ്ക്ക് അബ്ദുള്‍ഹാദി അല്‍ സൗദി പണികഴിപ്പിച്ച തായേസിലുള്ള മുസ്ലിം പള്ളിയാണ് ഐസിസ് തകര്‍ത്തിട്ടുള്ളത്. പള്ളിതകര്ത്തതായി മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
|
തായേസിലെ പ്രസിദ്ധ പള്ളി
തായേസിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സൂഫി പള്ളി തകര്‍ത്ത സംഭവത്തില്‍ യെമനിലെ മ്യൂസിയം കമ്മീഷന് അപലപിച്ചിട്ടുണ്ട്. പള്ളിയുടെ വെളുത്ത നിറത്തിലുള്ള മിനാരം യെമനിലെ ഏറ്റവും മിനാരമായി പേരെടുത്തിട്ടുള്ളതാണ്.

സൂഫിസം
ഇസ്ലാം മതത്തിലെ ആത്മീയധാരയായ സൂഫിസം യാഥാസ്ഥിതിക മുസ്ലിം തത്വങ്ങള്‍ക്ക് ഭീഷണിയായാണ് സലഫികള്‍ നോക്കിക്കാണുന്നത്. ഇതിന്റെ പിന്തുടര്ച്ചയെന്നോണമാണ് സൂഫി പണ്ഡിതന് പണി കഴിപ്പിച്ച പള്ളി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഷിയ വിമതര്‍
ഷിയ വിമതര്‍ ഉപരോധം തീര്‍ത്തിട്ടുള്ള തായേസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടേയും യെമനിനെ പിന്തുണക്കുന്ന അനുബന്ധ സംഘടനകളുടേയും നിയന്ത്രണത്തിലാണ്.

അല്‍ഖ്വയ്ദയും ഐസിസും
ഇസ്ലാമിക് ജിഹാദിസ്റ്റ് സംഘടനകളും ഹൂത്തി വിമതരും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് സര്‍ക്കാരിന് അനുകൂലമായി നിലകൊള്ളുന്ന സലഫിസ്റ്റുകളും ഷിയാ വിമതരുമാണ്. അല്‍ഖ്വയ്ദക്കും ഇസ്ലാമിക് സ്റ്റേറ്റിനും വേരോട്ടമുള്ള യെമനില്‍ സൗദിയുള്‍പ്പെടെയുള്ള സഖ്യത്തിന്റെ വ്യോമാക്രമണങ്ങളും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.

ഇസ്ലാമിന് വേണ്ടിയോ..
ഇസ്ലാമിന് വേണ്ടിയെന്ന പേരില്‍ ലോകത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഐസിസിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് യെമനിലെ പുരാതനമായ മുസ്ലിം പള്ളി തകര്‍ത്ത സംഭവം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേറുറപ്പിക്കുന്നതിനിടെയാണ് യെമനിലെ തായേസിലെ പള്ളി സ്ഫോടനത്തില്‍ തകര്‍ത്തിട്ടുള്ളത്.

ഹൂത്തി വിമതര്‍
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ സൗദി പ്രഖ്യാപിച്ച യുദ്ധത്തിന് ഹൂത്തി വിമതരുടെ ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇസ്ലാമിസ്റ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളായ അല്‍ഖ്വയ്ദയും ഐസിസും നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ഹൂത്തി വിമതരുടെ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളും സൃഷ്ടിച്ച മുറിവുണക്കുന്നതിന് മുമ്പേയാണ് വിശ്വാസികള്‍ക്ക് തിരിച്ചടി നല്കുന്ന നടപടി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications