കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് മുസ്ലിം പള്ളിയും തകര്‍ത്തു തുടങ്ങി, ഇസ്ലാമിന് വേണ്ടിയെന്ന വാദം പൊള്ളയോ!!!

  • By Sandra
Google Oneindia Malayalam News

സനാ: സുന്നി ഇസ്ലാമിക് തീവ്രാദ സംഘടനായ ഐസിസ് മുസ്ലിം പള്ളികളും തകര്‍ക്കുന്നു. യെമനില്‍ 16ാം നൂറ്റാണ്ടില്‍ പണിത സൂഫി പള്ളിയാണ് ഐസിസ് തകര്‍ത്തത്. യെമന്‍ അധികാരികളാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ഹോം വര്‍ക്ക് ചെയ്തില്ല, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസയില്‍ ശാരീരിക പീഡനംഹോം വര്‍ക്ക് ചെയ്തില്ല, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസയില്‍ ശാരീരിക പീഡനം

സിറിയയിലേയും ഇറാഖിലെ പാല്‍മിറയിലേയും പുരാവസ്തുശില്‍പ്പങ്ങളുള്‍പ്പെടെയുള്ളവ ഐസിസ് തകര്‍ത്തിരുന്നു ഇതിന് പിന്നാലെയാണ് പുരാതന മുസ്ലിം പള്ളികളെയും ഐസിസ് ലക്ഷ്യം വെയ്ക്കുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഇറാഖിലെ പുരാതന നഗരമായ പാല്‍മിറ പിടിച്ചടക്കിയ ഐസിസ് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം തിരികെപ്പിടിച്ചത്.

സൂഫി പള്ളി

സൂഫി പള്ളി

16ാം നൂറ്റാണ്ടില്‍ സൂഫി പണ്ഡിതന്‍ ഷെയ്ക്ക് അബ്ദുള്‍ഹാദി അല്‍ സൗദി പണികഴിപ്പിച്ച തായേസിലുള്ള മുസ്ലിം പള്ളിയാണ് ഐസിസ് തകര്‍ത്തിട്ടുള്ളത്. പള്ളിതകര്‍ത്തതായി മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

തായേസിലെ പ്രസിദ്ധ പള്ളി

തായേസിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സൂഫി പള്ളി തകര്‍ത്ത സംഭവത്തില്‍ യെമനിലെ മ്യൂസിയം കമ്മീഷന്‍ അപലപിച്ചിട്ടുണ്ട്. പള്ളിയുടെ വെളുത്ത നിറത്തിലുള്ള മിനാരം യെമനിലെ ഏറ്റവും മിനാരമായി പേരെടുത്തിട്ടുള്ളതാണ്.

സൂഫിസം

സൂഫിസം

ഇസ്ലാം മതത്തിലെ ആത്മീയധാരയായ സൂഫിസം യാഥാസ്ഥിതിക മുസ്ലിം തത്വങ്ങള്‍ക്ക് ഭീഷണിയായാണ് സലഫികള്‍ നോക്കിക്കാണുന്നത്. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് സൂഫി പണ്ഡിതന്‍ പണി കഴിപ്പിച്ച പള്ളി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ഷിയ വിമതര്‍

ഷിയ വിമതര്‍

ഷിയ വിമതര്‍ ഉപരോധം തീര്‍ത്തിട്ടുള്ള തായേസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടേയും യെമനിനെ പിന്തുണക്കുന്ന അനുബന്ധ സംഘടനകളുടേയും നിയന്ത്രണത്തിലാണ്.

 അല്‍ഖ്വയ്ദയും ഐസിസും

അല്‍ഖ്വയ്ദയും ഐസിസും

ഇസ്ലാമിക് ജിഹാദിസ്റ്റ് സംഘടനകളും ഹൂത്തി വിമതരും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് സര്‍ക്കാരിന് അനുകൂലമായി നിലകൊള്ളുന്ന സലഫിസ്റ്റുകളും ഷിയാ വിമതരുമാണ്. അല്‍ഖ്വയ്ദക്കും ഇസ്ലാമിക് സ്റ്റേറ്റിനും വേരോട്ടമുള്ള യെമനില്‍ സൗദിയുള്‍പ്പെടെയുള്ള സഖ്യത്തിന്റെ വ്യോമാക്രമണങ്ങളും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു.

ഇസ്ലാമിന് വേണ്ടിയോ..

ഇസ്ലാമിന് വേണ്ടിയോ..

ഇസ്ലാമിന് വേണ്ടിയെന്ന പേരില്‍ ലോകത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഐസിസിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് യെമനിലെ പുരാതനമായ മുസ്ലിം പള്ളി തകര്‍ത്ത സംഭവം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേറുറപ്പിക്കുന്നതിനിടെയാണ് യെമനിലെ തായേസിലെ പള്ളി സ്‌ഫോടനത്തില്‍ തകര്‍ത്തിട്ടുള്ളത്.

ഹൂത്തി വിമതര്‍

ഹൂത്തി വിമതര്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ സൗദി പ്രഖ്യാപിച്ച യുദ്ധത്തിന് ഹൂത്തി വിമതരുടെ ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇസ്ലാമിസ്റ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളായ അല്‍ഖ്വയ്ദയും ഐസിസും നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ഹൂത്തി വിമതരുടെ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളും സൃഷ്ടിച്ച മുറിവുണക്കുന്നതിന് മുമ്പേയാണ് വിശ്വാസികള്‍ക്ക് തിരിച്ചടി നല്‍കുന്ന നടപടി.

English summary
ISIS radicals blow up 16th century sufi mosque in Yemen.The mosque founded by Sufi scholar Sheikh Abdulhadi al-Sudi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X