Get Updates
Get notified of breaking news, exclusive insights, and must-see stories!

യസീദികള്‍ തീര്‍ന്നു, ഐസിസ് സ്വന്തം സ്ത്രീകളിലേക്ക്; സുന്നി യുവതികളെ ബലാല്‍സംഗം ചെയ്യുന്നു

മനുഷ്യാവകാശ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സുന്നി യുവതികളെ ഐസിസുകാര്‍ പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുന്നുമുണ്ടെന്നാണ്.

ബാഗ്ദാദ്: ന്യൂനപക്ഷ വിഭാഗമായ യസീദികളെ ഐസിസ് തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ നിരവധി കേട്ടതാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് മറ്റൊന്ന്. അവര്‍ സുന്നി യുവതികളെ തന്നെ ബലാല്‍സംഗം ചെയ്യുന്നുവെന്നാണ് വിവരം.

മനുഷ്യാവകാശ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സുന്നി യുവതികളെ ഐസിസുകാര്‍ പീഡിപ്പിക്കുകയും ബലാല്‍സംഗം ചെയ്യുന്നുമുണ്ടെന്നാണ്. ആഗോള തലത്തില്‍ സുന്നികള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നാണ് ഐസിസ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ശിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ ഇവര്‍ നടത്തിയിരുന്ന ആക്രമണം ഇതുസമര്‍ഥിക്കാനായിരുന്നു.

രക്ഷപ്പെട്ട സ്ത്രീകള്‍ പറയുന്നത്

സ്ത്രീകളെ ബലം പ്രയോഗിച്ച് തടവില്‍ പാര്‍പ്പിക്കുക, മര്‍ദ്ദിച്ച് അവശരാക്കുക, നിര്‍ബന്ധിച്ച് വിവാഹം നടത്തുക, ബലാല്‍സംഗം ചെയ്യുക തുടങ്ങിയ പീഡനങ്ങള്‍ സുന്നി യുവതികള്‍ ഐസിസുകാരില്‍ നിന്ന് നേരിടുന്നുവെന്നാണ് ഹ്യുമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപോര്‍ട്ടിലുള്ളത്. ഐസിസ് തടവറകളില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്.

ഇറാഖ് നഗരമായ ഹാവിജ

ഇറാഖ് നഗരമായ ഹാവിജ ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ തടവിലായിരുന്ന യുവതികളാണ് തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചത്. നിരവധി സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുണ്ടായിട്ടും മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളും വിവരിച്ചു.

ഹനാന്‍ ഇരകളുടെ പ്രതീകം

ഹനാന്‍ എന്ന 26കാരിയുടെ കഥ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ഇവരുടെ ഭര്‍ത്താവ് നേരത്തെ ഹാവിജയില്‍ നിന്നു രക്ഷപ്പെട്ടതാണ്. കൂടെ രക്ഷപ്പെടാന്‍ ഒരുങ്ങവെയാണ് ഹനാനും മറ്റു ചില സ്ത്രീകളും ഐസിസിന്റെ പിടിയിലായത്.

വിവാഹം, മര്‍ദ്ദനം, ബലാല്‍സംഗം

ഭര്‍ത്താവ് ഒഴിവാക്കി പോയതിനാല്‍ പ്രാദേശിക ഐസിസ് കമാന്ററെ വിവാഹം ചെയ്യാന്‍ ഹനാനെ നിര്‍ബന്ധിക്കുകയായിരുന്നു. തയ്യാറല്ലെന്ന് പ്രതികരിച്ചപ്പോള്‍ കടുത്ത മര്‍ദ്ദനമായിരുന്നു. പ്ലാസ്റ്റിക് കേബിള്‍ കൊണ്ട് ഏറെ നേരം അടിച്ചു. പിന്നെ കെട്ടിയിച്ച് ബലാല്‍സംഗം ചെയ്തു.

മക്കളുടെ മുമ്പില്‍ വച്ചുപോലും

പിന്നീട് ഓരോ ദിവസവും പീഡനം നടന്നു. ആദ്യം കണ്ണുകെട്ടിയിട്ടായിരുന്നെങ്കില്‍ പിന്നീട് കെട്ടാതെയും പീഡനം തുടര്‍ന്നു. പലപ്പോഴും പീഡനം ഹനാന്റെ മക്കളുടെ മുന്നില്‍ വച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുവരുന്നത് പുതിയ വിവരം

സുന്നി യുവതികളെ ഐസിസുകാര്‍ ബലാല്‍സംഗം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിട്ടില്ലാത്തതാണ്. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നുവെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ പശ്ചിമേഷ്യന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലമാ ഫഖീഹ് പറഞ്ഞു. ഇരകളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

 യസീദികളും ഐസിസിന്റെ ഇരകള്‍

യസീദി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ഐസിസുകാര്‍ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുസ്ലിംകളോ അറബികളോ അല്ലാത്ത ബഹുദൈവാരാധകരായ യസീദികളെ ബലാല്‍സംഗം ചെയ്യുകയെന്നത് അവര്‍ക്ക് വിനോദമായിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് തന്നെ ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+