ഐസിസിന് 'കുട്ടി ആരാച്ചാര്‍', അറബ് പാട്ടിന്‍റെ പശ്ചാത്തലത്തില്‍ ക്രൂരമായി കൊലപാതകം
ദമാസ്‌ക്കസ്: ക്രൂരമായ കൊലപാതക വീഡിയോകള്‍ പുറത്ത് വിടുന്നവരാണ് ഐസിസ് ഭീകരര്‍. ഐസിസ് ഭീകരപ്രവര്‍ത്തനങ്ങളില്‍ കുട്ടികളേയും രംഗത്തിറക്കുന്നതയി ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നു. മുമ്പ് ഐസിസുകാരനായ 12 വയസ് പ്രായം തോന്നിയ്ക്കുന്ന ആണ്‍കുട്ടി ബന്ദികളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
14 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടി ബന്ദിയായ യുവാവിനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോയാണ് ഐസിസ് പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇംഗ്ളീഷ് സംസാരിയ്ക്കുന്ന ഈ കുട്ടി ആരാച്ചാര്‍ അമേരിയ്ക്കയെയാണ് ശക്തമായി വെല്ലുവിളിയ്ക്കുന്നത്.

ശരിയത്ത് നിയമത്തോട് ഏറ്റമുട്ടാന്‍ പണം ചെലവഴിയ്ക്കുന്ന അമേരിയ്ക്കയെ ദാബിഖ് മലനിരകളില്‍ വച്ച് നേര്‍ക്കുനേര്‍ കാണാം എന്ന് കുട്ടി പറയുന്നു. ബ്രിട്ടീഷ് ജിഹാദിയാണോ ഈ ആണ്‍കുട്ടി എന്ന സംശയം മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നു.
വനപ്രദേശത്ത് നിന്നും ബന്ദിയെ വലിച്ചിഴച്ച് ക്യാമറയ്ക്ക് മുന്നിലിരുത്തുന്നു. തുടര്‍ന്ന് ഒരു ദീര്‍ഘ നിശ്വാസം എടുത്ത ശേഷം കുട്ടി ബന്ദിയുടെ കഴുത്തറ് മാറ്റുന്നു. അറബ് സംഗീതമാണ് കൊലപാതകത്തിന് പശ്ചാത്തല സംഗീതമായി ഐസിസ് നല്‍കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications