Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഐസിസിന്റെ പുതിയ വീഡിയോ

ലണ്ടന്‍: തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി ഭീകര സംഘടന ഐസിസ് പുതിയ വീഡിയോ പുറത്തിറക്കി. ഹോളിവുഡ് സിനിമയുടെ ട്രെയിലറിനെ അനുസ്മരിപ്പിച്ച് പുറത്തിറക്കിയ വീഡിയോയ്ക്ക് 4 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. അമേരിക്കന്‍ സഖ്യകക്ഷികളെയും റഷ്യയെയും മറ്റും ലക്ഷ്യമാക്കിയുള്ളതാണ് വീഡിയോ.

60 രാജ്യങ്ങളുടെ ദേശീയ പതാകകള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്കെതിരെ തങ്ങളുടെ പോരാട്ടം ശക്തമാക്കുമെന്നും ഏതുനിമിഷവും ആക്രമണം ഉണ്ടാകുമെന്നുമാണ് ഐസിസിന്റെ ഭീഷണി. ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഐസിസിന്റെ ഭീഷണിയിലാണ്.

isis

അമേരിക്കയെ, അവരുടെ മുന്‍കാല യുദ്ധങ്ങള്‍ പരാജയപ്പെട്ടെന്ന് കാട്ടി വീഡിയോയില്‍ പരിഹാസിക്കുന്നുമുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക പരാജയപ്പെട്ടെന്ന് ഐസിസ് പറയുന്നി. അമേരിക്കന്‍ ഭടന്മാര്‍ യുദ്ധത്തില്‍ മരിച്ചോ ആത്മഹത്യ ചെയ്‌തോ മാത്രമാണ് തിരിച്ചു പോകുന്നത്. വര്‍ഷം 6,500 അമേരിക്കന്‍ സൈനികര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ഐസിസ് കണക്കുകള്‍ ഉയര്‍ത്തി വിശദീകരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി തങ്ങളാണെന്നും ആയുധശേഷിയില്‍ തങ്ങള്‍ മുന്നിലാണെന്നും അമേരിക്ക പറയുമ്പോള്‍ തന്നെയാണ് അവര്‍ക്ക് ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചടിയുണ്ടാകുന്നത്. തങ്ങളെ ആരും ഭയപ്പെടുത്താന്‍ നോക്കേണ്ട. അള്ളാഹുവിന് മുന്നില്‍ മാത്രമേ തങ്ങള്‍ തലകുനിക്കുകയുള്ളൂവെന്നും ഐസിസ് വീഡിയോയിലൂടെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+