വധിക്കാനുള്ള 8000 ത്തോളം പേരെ ലിസ്റ്റിലാക്കി ഐസിസ്
ലണ്ടന്‍; വധിക്കാനുളള 8000 ത്തോളം പേരുടെ പട്ടിക ഐസിസ് പുറത്തുവിട്ടു. നീണ്ട പട്ടികയില്‍ അധികവും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരാണ്. ഐസിസ് അനുകൂല ഹാക്കര്‍ സംഘടനയായ യുണൈറ്റഡ് സൈബര്‍ കാലിഫേറ്റ് ആണ് (യു സി സി )പട്ടിക പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാരെ കൂടാതെ കാനഡ,ഓസ്‌ട്രേിലിയ എന്നീ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടുന്നു.
ലിസ്റ്റിലുളളവരുടെ ഫോണ്‍ നമ്പരും അഡ്രസ്സും ഉള്‍പ്പെടെയാണ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയിലുള്ളവരെ പിന്തുടര്‍ന്ന് മുസ്ലീങ്ങള്‍ക്കു വേണ്ടി പ്രതികാരം ചെയ്തു കൊലപ്പെടുത്തണമെന്നും യുസിസി പറയുന്നുണ്ട്. അറബിയിലും ഇംഗ്ഷീലുമായി എഴുതിയ 8,138 പേരുടെ പട്ടികയില്‍ 7848 പേര്‍ അമേരിക്കക്കാരാണ്.

1445 പേര്‍ കാലിഫോര്‍ണിയയില്‍ നിന്നുളളവരും 643 പേര്‍ ഫ്‌ളോറിഡയില്‍ നിന്നുളളവരുമാണ്. 341 പേര്‍ വാഷിങ്ടണ്‍,333 വീതം ടെക്‌സാസിലും ഇലിനോയിലും,290 പേര്‍ ന്യൂയോര്‍ക്കില്‍ നിന്നുളളവരുമാണ്.












Click it and Unblock the Notifications