നീസ് ഭീകരാക്രമണത്തില്‍ മീമുകളുമായി ഐസിസ്
പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഭീകരാക്രമണം ആഘോഷമാക്കിയത് ഐസിസ് അനുകൂലികളാണ്. അതുകൊണ്ടുതന്നെ ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന വിലയിരുത്തലിലാണ് ലോകം.
ഐസിസിന്റെ ടെലഗ്രാം ചാനല്‍ ആയ ഗാസ്വയിലാണ് ഇത് സംബന്ധിച്ച മീമുകളും പ്രസ്താവനകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഭീകരാക്രമണം നടത്തിയ ആളുടെ ഐസിസ് ബന്ധം സംബന്ധിച്ച് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസം അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ ക്ലബ്ബില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ആളുടെ ഐസിസ് ബന്ധം ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല.

ഹാഷ് ടാഗ്
നീസ് 06, പ്രേ ഫോര്‍ നീസ്, ഫ്രാന്‍സ്, നീസ് എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ലോകത്തിന് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിയ്ക്കണം എന്നാണ് ടെലഗ്രാമിലെ ഗാസ്വ ചാനല്‍ വഴി ആഹ്വാനം.

ഐസിസിനോട് കളിച്ചാല്‍
ഇസ്ലാമിക് സ്‌റ്റേറിനെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് എന്താണ് കിട്ടുക എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കണം എന്നാണ് ആഹ്വാനം. സത്യം തെളിയിക്കാന്‍ ഐസിസുമായി ബന്ധമുള്ള എന്തും ഉപയോഗിക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.

ഫ്രാന്‍സിനെ തകര്‍ക്കും
ഫ്രാന്‍സിനെ തകര്‍ത്ത് തരിപ്പണമാക്കും എന്ന സന്ദേശം എഴുതിയ ഒരു മീമും പ്രചരിയ്ക്കുന്നുണ്ട്. ഈഫല്‍ ഗോപുരം ബോംബിട്ട് തകര്‍ക്കുന്നതായും ചിത്രത്തില്‍ ഉണ്ട്.

അറബിയിലും
നീസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രം ഉപയോഗിച്ചുള്ള മീം ആണിത്. അറബിയിലാണ് ഇതില്‍ എഴുതിയിരിക്കുന്നത്.

അടുത്ത ലക്ഷ്യം
ഈഫല്‍ ഗോപുരമായിരിക്കും ഐസിസിന്റെ അടുത്ത ലക്ഷം എന്ന രീതിയിലും ചില സന്ദേശങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്.

അമേരിക്കയേക്കാള്‍ ദേഷ്യം
ഐസിസിന് ഇപ്പോള്‍ അമേരിയ്ക്കയേക്കാള്‍ ദേഷ്യം ഫ്രാന്‍സിനോടാണെന്ന് തോന്നുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ ഭീകരാക്രമണമാണ് ഫ്രാന്‍സില്‍ നടക്കുന്നത്.












Click it and Unblock the Notifications